മയക്കുമരുന്നിനെതിരെ കായിക യാത്ര സംഘടിപ്പിക്കും: മന്ത്രി വി അബ്ദുറഹ്മാൻ

v abdurahiman
വെബ് ഡെസ്ക്

Published on Mar 01, 2025, 03:43 PM | 1 min read

കണ്ണൂർ: മയക്കുമരുന്നിനെതിരെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്‌കൂൾ, കോളേജ് വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് കായിക യാത്ര സംഘടിപ്പിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌കൂൾ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന്റെയും ജിംനേഷ്യത്തിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി തലത്തിൽ ഉൾപ്പെടെ സ്പോർട്സ് പാഠ്യവിഷയമാക്കും. വിദ്യാർഥികളെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ ആവിഷ്‌കരിക്കും. കായിക മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷമിടുന്നത്. മത്സരങ്ങൾക്കുമപ്പുറം വിദ്യാർഥികൾക്ക് സ്ഥിരമായ നേട്ടം കൈവരിക്കാനും കായികക്ഷമത ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


രണ്ടു കോടി രൂപ ബജറ്റ് ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. വിദ്യാലയത്തിലെ ആറ് വിദ്യാർഥികൾ ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടിയിട്ടുണ്ട്. അമ്പതോളം വിദ്യാർഥികൾ സംസ്ഥാനതലത്തിലും മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും ഫ്ളഡ് ലിറ്റ് ഗ്രൗണ്ടും സജ്ജമായതോടെ ഇനിയും കായിക മേഖലയിൽ വൻ കുതിപ്പുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home