കെട്ടിട നിർമാണ ഫീസ്‌: അധികമായി നൽകിയ തുക തിരികെ ലഭിക്കും

building permit fee
വെബ് ഡെസ്ക്

Published on Jul 03, 2025, 08:34 PM | 1 min read

തിരുവനന്തപുരം: കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി നൽക്കിയവർക്ക്‌ തുക തിരികെ ലഭിക്കുന്നതിന് സെപ്‌തംബർ 30 വരെ അപേക്ഷിക്കാം. കഴിഞ്ഞ വർഷം ആഗസ്‌ത്‌ മുതൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 60 ശതമാനംവരെ സർക്കാർ കുറവ്‌ വരുത്തിയിരുന്നു.


2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിലുള്ള ഫീസ്‌ ഒടുക്കിയിട്ടുള്ളവർക്ക്‌ കൂടുതലായി അടച്ച തുക തിരിച്ചു നൽകുമെന്നും മന്ത്രി എം ബി രാജേഷ്‌ അറിയിച്ചിരുന്നു. ഇത്തരത്തിൽ അധികമായി തുക ഒടുക്കിയവർക്ക്‌ അത്‌ തിരികെ ലഭിക്കുന്നതിന്‌ അപേക്ഷിക്കാനുള്ള സമയമാണ്‌ നീട്ടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home