വിമർശനം അനിവാര്യം; കലക്കുനേരെയുള്ള കടന്നു കയറ്റം ജനാധിപത്യത്തെ ഇല്ലാതാക്കും: അശോകൻ ചരുവിൽ

കൊച്ചി: എറണാകുളം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരുന്ന നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിൻ്റെ ചിത്രങ്ങൾ വലിച്ചു കീറി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് സാഹിത്യകാരൻ അശോകൻ ചരുവിൽ. കലാവിഷ്കാരങ്ങളോടുള്ള വിമർശനം ഇമ്മട്ടിൽ പ്രകടിപ്പിക്കാൻ തുടങ്ങിയാൽ നാം എവിടെ എത്തും എന്ന് ആലോചിക്കേണ്ടതുണ്ട്. എസ് ഹരീഷിൻ്റെ "മീശ" എന്ന നോവലിനെതിരെ ഉണ്ടായ പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോൾ ഓർമ്മ വരുന്നത്. ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷ / അരാഷ്ടീയതയുടെ ഫലമായ അസഹിഷ്ണത കേരളത്തേയും ബാധിച്ചിരിക്കുന്നു. വിമർശനം അനിവാര്യമാണ്. പക്ഷേ കലക്കുനേരെയുള്ള കടന്നു കയറ്റവും ആക്രമണവും മാനവീകതയേയും ജനാധിപത്യത്തേയും ഇല്ലാതാക്കുന്നു. അക്രമികൾ സ്വയമറിയാതെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വവാദികളുടെ ചേരിയിലേക്കാണ് മാറുന്നതെന്നും അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.
Related News
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ചിത്രങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിക്കുന്നു.
എറണാകുളം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരുന്ന - നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിൻ്റെ - ചിത്രങ്ങൾ വലിച്ചു കീറി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നു. കലാവിഷ്കാരങ്ങളോടുള്ള വിമർശനം ഇമ്മട്ടിൽ പ്രകടിപ്പിക്കാൻ തുടങ്ങിയാൽ നാം എവിടെ എത്തും എന്ന് ആലോചിക്കേണ്ടതുണ്ട്. എസ്.ഹരീഷിൻ്റെ "മീശ" എന്ന നോവലിനെതിരെ ഉണ്ടായ പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോൾ ഓർമ്മ വരുന്നത്. ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷ / അരാഷ്ടീയതയുടെ ഫലമായ അസഹിഷ്ണത കേരളത്തേയും ബാധിച്ചിരിക്കുന്നു. ഇവിടെ ചിത്രങ്ങൾ നശിപ്പിച്ചവരിൽ അറിയപ്പെടുന്ന ചിത്രകാരന്മാരും ഉണ്ട് എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. അശ്ലീലം ആരോപിച്ചാണത്രെ അവരതിന് മുതിർന്നത്!
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന സിനിമാ, നാടക, ചിത്ര പ്രദർശനങ്ങളെ കൂടുതൽ വിശാലമായ മാനസിക തലത്തിൽ നിന്നു സമീപിക്കാനും പരിശോധിക്കാനും കേരളം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായ സംഗതികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സംസ്കാരങ്ങൾക്കും കലാഭിരുചികൾക്കും വൈവിധ്യം ഉണ്ട് എന്നത് ഓർക്കണം.
യൂറോപ്പിലെ ചിത്രശാലകൾ സന്ദർശിക്കുമ്പോൾ കിട്ടിയ ഒരു വിവരം നാസികാലഘട്ടത്തിൽ അവിടെയെല്ലാം ആയിരക്കണക്കിന് ചിത്രങ്ങൾ നശിപ്പിച്ചിരുന്നു എന്നതാണ്. മനസ്സിലാവാത്തത്, സാംസ്കാരത്തിന് യോജിക്കാത്തത് എന്ന നിലക്കായിരുന്നുവത്രെ നശിപ്പിക്കൽ.
വിമർശനം അനിവാര്യമാണ്. പക്ഷേ കലക്കുനേരെയുള്ള കടന്നു കയറ്റവും ആക്രമണവും മാനവീകതയേയും ജനാധിപത്യത്തേയും ഇല്ലാതാക്കുന്നു. അക്രമികൾ സ്വയമറിയാതെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വവാദികളുടെ ചേരിയിലേക്കാണ് മാറുന്നത്.
അശോകൻ ചരുവിൽ
അപരവൽക്കരിക്കപ്പെട്ട ഭൂവിതാനങ്ങൾ’ എന്ന പേരിൽ ദർബാർഹാൾ ഗ്യാലറിയിൽ ആരംഭിച്ച കലാപ്രദർശനത്തിലെ വിദേശി ചിത്രകാരിയുടെ രചനകളാണ് നശിപ്പിച്ചത്. ഫ്രഞ്ച് കലാകാരി ഹനാൻ ബെനാമറിന്റെ ആറ് സൃഷ്ടികളാണ് ബുധൻ രാത്രി ഏഴോടെ ഗ്യാലറിയിൽ എത്തിയ രണ്ടംഗസംഘം നശിപ്പിച്ചത്.
ഹനാന്റെ രചനകളിൽ അശ്ലീലം ആരോപിച്ച് ഒരുവിഭാഗം കലാകാരന്മാർ രംഗത്തെത്തിയിരുന്നു. ‘ഗോ ഇൗറ്റ് യുവർ ഡാഡ്’ എന്നപേരിൽ പ്രദർശിപ്പിച്ചിട്ടുള്ള രചനകൾ മലയാളത്തിലെ അസഭ്യവാക്കുകളാണെന്ന് അവർ ആരോപിച്ചു. എന്നാൽ, ഫ്രഞ്ച് സാന്പത്തിക സഹായത്തോടെ നടത്തുന്ന പ്രദർശനമാണിതെന്നും അന്താരാഷ്‌ട്രതലത്തിൽ അറിയപ്പെടുന്ന ഹനാനെ പോലൊരു കലാകാരിയുടെ രചന അക്കാദമിക് സെൻസർ ചെയ്യാനാകില്ലെന്നുമായിരുന്നു ലളിതകലാ അക്കാദമിയുടെ നിലപാട്.








0 comments