print edition ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ‘അന്‍പ്'- തീവ്ര പ്രചാരണ പരിപാടി ആരംഭിക്കും: മന്ത്രി ആര്‍ ബിന്ദു

ഫയൽ ചിത്രം
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ 50–ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിന് ‘അന്‍പ്' തീവ്ര പ്രചാരണ പരിപാടി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ആലപ്പുഴയിൽ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക്പ്രധാന പരിഗണന നല്‍കുന്ന പദ്ധതികളുടെ പ്രഖ്യാപനം, കുട്ടികളും കുടുംബവും ഭിന്നശേഷിക്കാരും നേരിടുന്ന പ്രയാസങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഇവര്‍ക്കായി നൈപുണ്യ വികസനവും തൊഴില്‍ പരിശീലനവും നല്‍കുന്ന ‘പ്രചോദനം’ പദ്ധതിയും നടപ്പിലാക്കും. കൂടാതെ ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹ്രസ്വകാല താമസസൗകര്യം ഉറപ്പാക്കുന്ന ഭവന പദ്ധതി മൂന്ന് സ്ഥലങ്ങളിൽ ആരംഭിക്കും. ഭിന്നശേഷികുട്ടികളോടുള്ള സമൂഹത്തിന്റെ തെറ്റായ മനോഭാവം പദ്ധതിയിലൂടെ മാറ്റിയെടുക്കും. സാമൂഹ്യനീതിയിൽ അടിസ്ഥാനമാക്കിയുള്ള വികസന കാഴ്‌ച്ചപ്പാടും സമഭാവനയിൽ അധിഷ്‌ഠിതവുമായ സമീപനവുമാണ് എൽഡിഎ-ഫ് സർക്കാരിനെന്നും മന്ത്രി പറഞ്ഞു.









0 comments