ഡ്രോൺ ആക്രമണ ഭീഷണി വിമാനത്താവളങ്ങളിൽ ജാഗ്രത

തിരുവനന്തപുരം : ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കുമെന്ന ഇ-മെയിൽ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം ഉൾപ്പെടെ വിമാനത്താവളങ്ങളിൽ ജാഗ്രത. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ബിധനാഴ്ച ഉച്ചയോടെ ബംഗളുരു വിമാനത്താവ അധികൃതർക്ക് ഇ-മെയിലിൽ ഭീഷണിയെത്തിയത്. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിന്റെ പേര് ഭീഷണി സന്ദേശത്തിൽ ഇല്ലെന്നും എല്ലായിടത്തും ജാഗ്രത പുലർത്തുന്നതായും പൊലീസ് അറിയിച്ചു.
ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. മുൻപ് തിരുവനന്തപുരത്തും കൊച്ചിയിലും വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിട്ടുണ്ട്. അവയെല്ലാം വ്യാജമായിരുന്നു. ഡ്രോൺ ആക്രമണ ഭീഷണി ഇതാദ്യമാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.








0 comments