'തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കന്റ് വേണമെന്ന് അറിയാമോ?' യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ച് രാഹുലിന്റെ വധഭീഷണി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയോട് ഗര്‍ഭഛിദ്രം ചെയ്യാന്‍ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പുതിയ ഫോണ്‍ സംഭാഷണം പുറത്ത് . രാഹുല്‍ ഗർഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തി ആദ്യം രംഗത്തുവന്ന യുവതിയുമായുള്ള രാഹുലിന്റെ ഫോൺ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്തുവന്നത്.
കുഞ്ഞുണ്ടായാലുള്ള പ്രത്യഘാതം ഒറ്റയ്ക്ക് അഭിമുഖീകരിക്കുമെന്ന് യുവതി പറയുമ്പോഴും വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും രാഹുല്‍ സംസാരം തുടരുകയാണ്.ഗര്‍ഭഛിദ്രം ചെയ്തില്ലെങ്കില്‍ തന്റെ ജീവന്‍ തകരുമെന്ന് രാഹുല്‍ പറയുന്നതും സംഭാഷണത്തില്‍ കേൾക്കാം. കുഞ്ഞിനെ ഒറ്റക്ക് വളര്‍ത്തിക്കോളാമെന്ന് യുവതി പറയുന്പോള്‍ അതിനേയും രാഹുല്‍ എതിര്‍ക്കുന്നു.
സമ്മതിക്കാതെ വരുമ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കന്റ് വേണമെന്നാണ് താൻ വിചാരിക്കുന്നത് എന്നും രാഹുൽ യുവതിയോട് പറയുന്നു.









0 comments