Deshabhimani

39-ാമത് കേരള ശാസ്ത്ര കോൺഗ്രസ്: രജിസ്‌ട്രേഷൻ ആരംഭിച്ചു

Kerala Science Congres
വെബ് ഡെസ്ക്

Published on Oct 07, 2026, 05:37 PM | 1 min read

തിരുവനന്തപുരം: ​കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 39-ാമത് കേരള ശാസ്ത്രകോൺഗ്രസ് 2027 ജനുവരി 28 മുതൽ 31 വരെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ സംഘടിപ്പിക്കും. കോഴിക്കോട് ജലവിഭവ വികസനവിനിയോഗകേന്ദ്രത്തിന്റെയും മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജിന്റെയും സംയുക്ത സഹകരണത്തോടെയാണ് ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.


കേരളം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകകളിൽ പുതിയ ശാസ്ത്രസാങ്കേതിക വികസന സാധ്യതകൾ തുറക്കുന്നതിനും ബഹിരാകാശ ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും 39-ാമത് കേരള ശാസ്ത്രകോൺഗ്രസ് പ്രാധാന്യം നൽകും. ​വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രബന്ധാവതരണത്തിനും പോസ്റ്റർ പ്രസന്റേഷനും പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാന തീയതി നവംബർ 20. വിവരങ്ങൾക്ക് www.kscnew.kerala.gov.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home