Deshabhimani

ഹർമൻപ്രീതും സ്മൃതിയും മുഖത്തേക്കു പോലും നോക്കാറില്ല; ഭിന്നതകൾ മറനീക്കി പുറത്ത്

Harmanpreet and Smriti .JPG
വെബ് ഡെസ്ക്

Published on Oct 07, 2026, 06:24 PM | 1 min read

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന്‌ ഹർമൻപ്രീത്‌ ക‍ൗർ പടിയിറങ്ങി പകരം വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന ക്യാപ്റ്റൻസി ഏറ്റെടുത്തതിനു പിന്നാലെ ഡ്രസിങ് റൂമിലെ ഭിന്നതകളും മറനീക്കി പുറത്ത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ നേതൃമാറ്റത്തിനു പിന്നിൽ ഹർമൻപ്രീതും മന്ദാനയും തമ്മിലുള്ള പോരാണെന്നാണ് റിപ്പോർട്ട്. ഇരുവരും മുഖത്തോട് മുഖം പോലും നോക്കാറില്ലെന്നും ഡ്രസിങ് റൂമിൽ ഇത് വലിയ ഭിന്നതയ്ക്കും വഴിവെച്ചതായും അഭ്യൂഹങ്ങളുണ്ട്.


ബിസിസിഐ റിവ്യൂ മീറ്റിങ്ങിനു ശേഷമാണ് ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഭാവി മുന്നിൽ കണ്ട്‌ ഹർമൻപ്രീതിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നുവെന്ന വാർത്തകളുണ്ടായിരുന്നു. ഏകദിനത്തിൽ ക്യാപ്റ്റനായി തുടരാൻ ആവശ്യപ്പെട്ടിട്ടെന്നും ഹർമൻപ്രീത് അത് നിരസിച്ചെന്നും റിപ്പോർട്ടുകളുണ്ട്.


2016 മുതൽ ട്വന്റി20 നായികയായ ഹർമൻപ്രീത്‌ ക‍ൗർ 2022ൽ മിതാലി രാജ്‌ വിരമിച്ചശേഷമാണ് ഏകദിന ടീമിന്റെ ക്യാപ്റ്റനായത്. തൊട്ടടുത്ത വർഷം ടെസ്റ്റ്‌ ടീമിന്റെയും ക്യാപ്‌റ്റനായി. 2025ൽ ഇന്ത്യക്ക്‌ ആദ്യമായി ഏകദിന ലോകകപ്പ്‌ സമ്മാനിച്ചു. നാല്‌ ഏഷ്യാ കപ്പിലും ജേതാക്കളാക്കി. ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ടുതവണയും സ്വർണം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home