Deshabhimani

ഗ്യാനേഷ്‌ കുമാറിന്റെ രാജിയിൽ അവസാനിക്കില്ല; എസ്‌ഐആർ ചവറ്റുകുട്ടയിലെറിയണം: പ്രകാശ്‌ രാജ്‌

Prakash Raj.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 06:18 PM | 1 min read

തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിനേറ്റ മുറിവാണ്‌ എസ്‌ഐആറെന്ന്‌ നടനും സാമൂഹ്യപ്രവർത്തകനുമായ പ്രകാശ്‌ രാജ്‌. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയോടെ ഒന്നും അവസാനിക്കില്ല. എസ്‌ഐആർ ചവറ്റുകുട്ടയിലെറിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


എസ്‌ഐആർ നടപ്പാക്കിയശേഷം കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ലക്ഷക്കണക്കിണ്‌ വോട്ടർമാർക്ക്‌ തങ്ങളുടെ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു. 13 കോടിയിയധികം ‍ഇന്ത്യാക്കാർക്കാണ്‌ വോട്ട്‌ നഷ്‌ടപ്പെട്ടത്‌.


ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും ഭീകരവാദികളെ കണ്ടെത്താനുമാണ്‌ എസ്‌ഐആർ നടപ്പാക്കുന്നത്‌ എന്നാണ്‌ പറഞ്ഞിരുന്നത്‌. എത്ര നുഴഞ്ഞുകയറ്റക്കാരെയും ഭീകരവാദികളെയും ഇതിലൂടെ കണ്ടെത്തി, അതിന്റെ തെളിവ്‌ എവിടെ എന്ന്‌ സുപ്രീംകോടതിക്കുതന്നെ ചോദിക്കേണ്ടിവന്നിരിക്കുന്നു.


ആദിവാസികൾ, ദളിതർ, മുസ്ലീങ്ങൾ, ക്രിസ്‌റ്റ്യാനികൾ, ഇടതുപക്ഷചിന്താഗതിക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ്‌ വോട്ടുവെട്ടിയതെന്ന്‌ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്‌. ഗ്യാനേഷ്‌ കുമാർ ഇന്ത്യയുടെ ഇലക്ഷൻ കമീഷണർ അല്ല, രംഗ–ബില്ല (നരേന്ദ്രമോദി–അമിത്‌ഷാ) ടീമിന്റെയാളാണ്‌.


പ‍‍ൗരന്മാരെ കൊല്ലാൻ കഴിയാത്തതുകൊണ്ട്‌ പ‍ൗരത്വത്തെ കൊല്ലുന്ന പദ്ധതിയാണ്‌ ഗ്യാനേഷ്‌ കുമാറിലൂടെ നടപ്പാക്കിയത്‌. ആരുപറഞ്ഞിട്ടാണ്‌ താൻ പ‍ൗരന്മാർക്കുനേരെ കാഞ്ചിവലിച്ചതെന്ന്‌ ഗ്യാനേഷ്‌ കുമാർ വെളിപ്പെടുത്തണം. ബിജെപി മാത്രമാണ്‌ ഗ്യാനേഷ്‌ കുമാറിനെ പിന്തുണയ്‌ക്കുന്നത്‌.


കർണാടകത്തിലും ബംഗാളിലുമുൾപ്പെടെ എന്യൂമറേഷൻ ഫേ-ാം വിതരണം ചെയ്‌തത്‌ ബിജെപിക്കാരായിരുന്നു. എസ്‌ഐആർ നമ്മുടെ വോട്ടവകാശത്തിനും പ‍ൗരത്വത്തിനും നേരെയുണ്ടായ ആക്രമണമാണ്‌. അതിൽ തിരുത്തലുകളും പരിഷ്‌കരണവുമല്ല ആവശ്യം. എസ്‌ഐആറിനെ ഇന്ത്യയിൽനിന്ന്‌ ഇല്ലാതാക്കുക എന്നതാണ്‌ ലക്ഷ്യം. എല്ലാ പ‍ൗരന്മാരും ഇ‍ൗ പോരാട്ടത്തിൽ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home