സാക്കിയ ജാഫ്രിയെ അനുസ്‌മരിച്ച്‌ മുഖ്യമന്ത്രി

സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഊർജം പകരുന്ന സ്‌മരണ

pinarayi and sakiya
വെബ് ഡെസ്ക്

Published on Feb 01, 2025, 06:31 PM | 1 min read

തിരുവനന്തപുരം: 2002-ലെ ഗുജറാത്ത് വംശഹത്യയുടെ ഇരയും വംശഹത്യക്കെതിരെ ഗുജറാത്ത്‌ സർക്കാരിനെതിരെ ശബ്‌ദമുയർത്തിയ ധീരവനിത സാക്കിയ ജാഫ്രിയുടെ മരണത്തിൽ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.


വർഗീയതക്കെതിരെ തന്റെ ജീവിതം തന്നെ പോരാട്ടമാക്കിയ സാക്കിയ ജാഫ്രി ഓർമയായിരിക്കുന്നു. സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചു നിന്ന് പോരാടാനും പ്രതിരോധമുയർത്താനും ഏവർക്കും ഊർജ്ജം പകരുന്നതാണ് സാക്കിയ ജാഫ്രിയുടെ സ്‌മരണകൾ. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാർ അക്രമികൾ ചുട്ടെരിച്ച മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവയായ സാകിയ കലാപത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടത്തിയ രണ്ട് പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ അത്യുജ്ജല അധ്യായമാണെന്ന്‌ മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.


അന്ന് കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടത്തിയ നരമേധത്തിൽ എഹ്‌സാൻ ജാഫ്രിയുടെയടക്കം 69 പേരുടെ ജീവനാണ് ഇല്ലാതായത്. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായുള്ള സാക്കിയ ജാഫ്രിയുടെ നിയമയുദ്ധം കലാപത്തിന്റെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. ആ നീതി ഇന്നും ഉറപ്പാക്കാൻ സാധിച്ചിട്ടില്ല എന്നത് ഏറെ ദുഖകരമായ കാര്യമാണെന്നും എന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home