Deshabhimani

മലബാർ എക്സ്പ്രസ്സിലെ അതിക്രമം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

train new
വെബ് ഡെസ്ക്

Published on Nov 12, 2026, 05:34 PM | 1 min read

തിരുവനന്തപുരം : ചൊവ്വാഴ്ച രാവിലെ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയെ ട്രെയിനിനുള്ളിൽ വച്ച് കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടും റെയിൽവേ പോലീസിന്റെ സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.


റെയിൽവേ ഡിവിഷണൽ മാനേജർ, റെയിൽവേ പോലീസ് സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി മൂന്നാഴ്ചക്കം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.


ട്രെയിനിനുള്ളിൽ അക്രമ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും റെയിൽവേ പോലീസ് നോക്കുകുത്തിയായിമാറുകയാണെന്ന് പരാതിക്കാരനായ പൊതു പ്രവർത്തകൻ പി.കെ രാജു സമർപ്പിച്ച പരാതിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home