'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ദേശാഭിമാനി യുട്യൂബ് ചാനലിൽ

തിരുവനന്തപുരം > മലയാളസാഹിത്യത്തിന്റെ നാഴികക്കല്ലായ എം മുകുന്ദന്റെ നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ദൃശ്യാനുഭവമായി ദേശാഭിമാനി യുട്യൂബ് ചാനലിൽ. കണ്ണൂരിൽ സംഘടിപ്പിച്ച ദേശാഭിമാനി എം മുകുന്ദൻ സാഹിത്യോത്സവത്തിന്റെ ഭാഗമായാണ് നോവൽ ആദ്യമായി നാടകരൂപത്തിൽ അരങ്ങിലെത്തിയത്. ഒന്നേമുക്കാൽ മണിക്കൂറുള്ള നാടകം ദേശാഭിമാനി യുട്യൂബ് ചാനലിൽ കാണാം. എമിൽ മാധവിയാണ് നാടകാവിഷ്‌കാരവും സംവിധാനവും നിർവഹിച്ചത്.
മുപ്പതിലധികം കലാപ്രവർത്തകർ വേഷമിട്ടു. പ്രേക്ഷകർക്കിടയിലേക്ക് നീളുന്ന ത്രസ്റ്റ് സങ്കേതത്തിലൂടെയാണ് വേദിയൊരുക്കിയത്. കലാസംവിധാനം അനൂപ് മാവണ്ടിയൂരും സുനിൽ മാണിയാട്ടും നിർവഹിച്ചു. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രവും ജനതയുടെ പച്ചയായ ജീവിതവും പറയുന്ന ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവൽ 1974ലാണ് പ്രസിദ്ധീകരിച്ചത്.









0 comments