ad
Deshabhimani

അറ്റത്തിരുന്ന് കാലുകളാട്ടി ഒരു കാട്ടുയാത്ര; സഞ്ചാരികളെ വിസ്മയിപ്പിച്ച് മെൽബണിലെ 'പഫിങ് ബില്ലി'

puffy billy.
വെബ് ഡെസ്ക്

Published on Mar 07, 2026, 08:34 PM | 1 min read

മെൽബൺ: സഞ്ചാരികൾക്കിടയിൽ തരംഗമായി ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ഡാൻഡെനോങ് റേഞ്ചിലൂടെയുള്ള പഫിംഗ് ബില്ലി റെയിൽവേ യാത്ര. ട്രെയിനിന്റെ ജനൽവാതിലുകളിൽ പുറത്തേക്ക് കാലുകളിട്ടിരുന്ന് യാത്ര ചെയ്യാൻ നിയമപരമായി അനുവാദമുള്ള ലോകത്തിലെ ചുരുക്കം ചില ട്രെയിനുകളിൽ ഒന്നാണിത്. ട്രാവൽ വ്ലോഗർ സാനിയ സവേരി പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ അപൂർവ യാത്ര വീണ്ടും ചർച്ചയായത്.


നൂറിലധികം വർഷം പഴക്കമുള്ള ഈ സ്റ്റീം ട്രെയിൻ, പച്ചപ്പാർന്ന മഴക്കാടുകൾക്കിടയിലൂടെയുള്ള മലയോര പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. തുറസ്സായ വശങ്ങളുള്ള ക്യാരേജുകളിൽ ഇരുന്നുകൊണ്ട് പ്രകൃതിഭംഗി ആസ്വദിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 1900-കളിൽ മലയോര മേഖലയിലെ ജനങ്ങളെയും കന്നുകാലികളെയും തടികളെയും കൊണ്ടുപോകാനാണ് ഈ റെയിൽവേ ഉപയോഗിച്ചിരുന്നത്. ഇന്ന് ഇതൊരു പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്.


ബെൽഗ്രേവ് മുതൽ ജെംബ്രൂക്ക് വരെയുള്ള 24 കിലോമീറ്റർ ദൂരത്തിലാണ് ഈ പൈതൃക ട്രെയിൻ ഓടുന്നത്. യാത്രയ്ക്കിടയിൽ വലിയ മരപ്പാലങ്ങളും പടുകൂറ്റൻ മരങ്ങളും നിറഞ്ഞ മനോഹരമായ കാഴ്ചകൾ കാണാം. ഈ യാത്ര ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുമ്പെങ്കിലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് സാനിയ നിർദ്ദേശിക്കുന്നു.


ബെൽഗ്രേവ് - ലേക്‌സൈഡ് റൂട്ടാണ് സഞ്ചാരികൾക്കിടയിൽ കൂടുതൽ ജനപ്രിയം. സെപ്റ്റംബർ - നവംബർ, മാർച്ച് - മെയ് മാസങ്ങളാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. മുതിർന്നവർക്ക് 82 മുതൽ 88 ഡോളർ (4000-5000 രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഈ സ്റ്റീം ട്രെയിൻ യാത്ര ഒരു മറക്കാനാവാത്ത അനുഭവമായിരിക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home