Deshabhimani

കൊടൈക്കനാലിലേക്കാണോ? ഇനി ഓൺലൈൻ പാസ് എടുത്തിട്ട് പോകാം

pillar rocks
വെബ് ഡെസ്ക്

Published on Oct 16, 2026, 03:40 PM | 1 min read

ദിണ്ഡിഗൽ:സഞ്ചാരികൾക്ക് ആശ്വാസം. കൊടൈക്കനാലിലെ ഗതാഗത കരുക്കും നീളൻ ക്യൂവും ഒഴിവാക്കാൻ ഓൺലൈൻ പരിഹാരവുമായി അധികൃതര്‍. അവധിക്കാലത്തെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് ഇതുവരെ കൈക്കൊണ്ട നടപടികൾ എല്ലാം പരാജയപ്പെട്ടതോടെയാണ് ഒടുവിൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റം.


പുതിയ പദ്ധതിയിലൂടെ സഞ്ചാരികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://kodaikanalwildlifesanctuary.com/വഴി മുൻകൂറായി പ്രവേശന ഫീസ് അടയ്ക്കാം. തുടർന്ന് ഡിജിറ്റലോ പ്രിന്റ് ചെയ്തതോ ആയ രസീത് കാണിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം നേടാൻ സാധിക്കും.


വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പില്ലർ റോക്ക്സ് (Pillar Rocks), ഗുണ ഗുഹകൾ (Guna Caves), പൈൻ ഫോറസ്റ്റ് (Pine Forest), മോയിർ പോയിന്റ് (Moir Point) എന്നിവിടങ്ങളിലേക്കാണ് പാസ് ഓൺലൈനായി നേടാവുന്നത്.


തുടക്കത്തിൽ ഇവിടെ ഓരോ ഇടത്തും പ്രത്യേകം ഫീ വാങ്ങിച്ചിരുന്നു. ഇത് നീണ്ട ക്യൂവും വാഹന കുരുക്കും ഉണ്ടാക്കി. ഇതോടെ ഓൺ-സൈറ്റ് QR കോഡ് പേയ്മെന്റുകൾ അവതരിപ്പിച്ചു. മോശം നെറ്റ് വര്‍ക്കും കിയോസ്കുകൾക്ക് മുന്നിലെ തിരക്കും പിന്നെയും വെല്ലുവിളി സൃഷ്ടിച്ചു. 10-ലധികം സ്ഥലങ്ങളിൽ QR കോഡ് കിയോസ്കുകൾ സ്ഥാപിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും, ജില്ലാ ഫോറസ്റ്റ് ഓഫീസറും ചേർന്ന യോഗത്തിലാണ് ഓൺലൈൻ ഐഡിയ മുന്നോട്ടു വെച്ചത്. വൈകിയാണെങ്കിലും വിവേകമുദിച്ചതിൽ സന്തോഷം എന്നാണ് യാത്രക്കാര്‍ ചിലര്‍ പ്രതികരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home