'സ്ത്രീ ജീവിതം' ഫോട്ടോ പ്രദര്‍ശനം തുടങ്ങി

മാനന്തവാടി > സിബി പുല്‍പ്പള്ളിയുടെ സ്ത്രീ ജീവിതം ഫോട്ടോ പ്രദര്‍ശനം മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. ഒറ്റപ്പെടുന്ന സ്ത്രീലോകത്തിന്റെ നൊമ്പരങ്ങള്‍. ഓരോ പ്രായത്തിലും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ ആരും ശ്രദ്ധിക്കാതെ പോകുന്ന കാഴ്ചകള്‍. ഇന്ത്യന്‍ ഗ്രാമ–നഗര ജീവിതവഴികള്‍നിന്നും പലപ്പോഴായി പകര്‍ത്തിയവ. ഇതെല്ലാം ചേര്‍ത്തുവച്ചാണ് സിബി പുല്‍പ്പള്ളി എന്ന ഫോട്ടോഗ്രാഫര്‍ 'സ്ത്രീ ജീവിതം' എന്ന തലക്കെട്ടില്‍ ചിത്രപ്രദര്‍ശനമൊരുക്കുന്നത്. മാനന്തവാടി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം. വ്യത്യസ്ത സ്ത്രീ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന 31 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിന് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ക്യാമറയിലേക്ക് പകര്‍ത്തിയ ചിത്രങ്ങളാണ് അധികവുമുള്ളത്. സിബിയുടെ ആദ്യത്തെ സോളോ എക്സിബിഷനാണിത്. യാത്രയും ഫോട്ടോഗ്രാഫിയും ഹരമാക്കിയ സിബിയുടെ 'കാലുകള്‍ ഉറങ്ങുന്നില്ല' എന്ന ചിത്രത്തിന് 2009ല്‍ ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. കെ ജെ ബേബി സംവിധാനം ചെയ്ത ഗുഡ എന്ന സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രദര്‍ശനം ഒ കെ ജോണി ഉദ്ഘാടനം ചെയ്തു. ബാബു ഫിലിപ്പ് അധ്യക്ഷനായി. ജോസഫ് എം വര്‍ഗീസ്, വി സി അരുണ്‍, ജാഫര്‍ പുല്‍പ്പള്ളി, എം ഗംഗാധരന്‍, പികെ റെജി, സണ്ണി മാനന്തവാടി, സിബി പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു. 30വരെ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനം.









0 comments