പൊന്നിത് എങ്ങോട്ടാ? സ്വർണവില വർധിച്ചു

തിരുവനന്തപുരം : സ്വർണത്തിന്റെ മൂല്യം നാൾക്കുനാൾ വർധിക്കുകയാണ്. എന്നാൽ കല്യാണസീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവരുടെ പ്രതീക്ഷകളില്ലാതാക്കുകയാണ് സ്വർണവില. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില വർധിച്ചു. പവന് 640 രൂപ വർധിച്ച്, 1,13,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയാണ്. ഇന്നലെ ഒരു ഗ്രാമിന് 14,005 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.









0 comments