print edition ഇരകൾക്കൊപ്പം എന്നും ഇടതുപക്ഷം ; സംഘപരിവാറിന് പിന്തുണയേകിയത് കോൺഗ്രസ് മൗനം

ന്യൂനപക്ഷങ്ങളെ സംഘപരിവാർ കടന്നാക്രമിച്ചപ്പോൾ കോൺഗ്രസ് മൗനത്താൽ ബിജെപിക്ക് പിന്തുണയേകി. ഇരകളെ ചേർത്തുപിടിച്ചും സാന്ത്വനമേകിയും എന്നും സിപിഐ എം ഉണ്ടായിരുന്നു. ഇരകൾക്ക് ചെങ്കൊടി കാവലായി.
ബിജെപി അധികാരത്തിലെത്തിയ ശേഷം ആയിരക്കണക്കിന് വർഗീയകലാപങ്ങളാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത്. സർക്കാരിന്റെ ഒത്താശയോടെയുള്ള സംഘപരിവാർ ആക്രമണങ്ങളിൽ കോൺഗ്രസിന്റെ മൗനം ബിജെപിക്ക് പിന്തുണയായി. ഇരകളെ ചേർത്തുപിടിക്കാനും സാന്ത്വനമേകാനും എന്നും അവിടെ ഉണ്ടായത് സിപിഐ എമ്മും ഇടതുപക്ഷവുമായിരുന്നു. ഹിന്ദുത്വവോട്ടിൽ ലക്ഷ്യമിട്ട് കോൺഗ്രസ് നിസ്സംഗത മൃദുഹിന്ദുത്വത്തിൽ അഭയംതേടിയപ്പോൾ ഇരകൾക്ക് ചെങ്കൊടി കാവലായി.
●ഉത്തർപ്രദേശിൽ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച തന്ത്രമാണ് ബുൾഡോസർ രാജ്. സംഘർഷങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാനെന്നപേരിൽ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കി. ഡൽഹി, അസം, ഹരിയാന, കർണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെല്ലാം ഇത് ആവർത്തിച്ചു. ജഹാംഗീർപുരിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി ബുൾഡോസറുകൾക്കുമുന്നിൽ കയറിനിന്നാണ് പൊളിക്കൽ നിർത്തിവച്ചത്.
●ഉത്തർപ്രദേശിൽ മുസഫർനഗർ കലാപത്തിൽ വീടു നഷ്‌ടപ്പെട്ടവർക്ക് സിപിഐ എമ്മാണ് വീട് നിർമിച്ചുനൽകിയത്-. കോൺഗ്രസ്, എസ്‌പി, ബിഎസ്‌പി തുടങ്ങി യുപിയിലെ പ്രധാന പാർടികൾ തിരിഞ്ഞുനോക്കിയില്ല.
●അസമിൽ പൊലീസ് വെടിവയ്-പ്പിൽ കൊല്ലപ്പെട്ട പന്ത്രണ്ടുകാരൻ ഫരീദിന്റെയും മൊയ്നുൽ ഹഖിന്റെയും കുടുംബത്തിന് സിപിഐ എം സാമ്പത്തികസഹായം നൽകി.
●ഗോരക്ഷയുടെ പേരിൽ നിരവധി നിരപരാധികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തപ്പോഴും ഇരകളെ സഹായിക്കാനോ ആശ്വസിപ്പിക്കാനോ കോൺഗ്രസ് തയ്യാറായില്ല. രാജസ്ഥാനിലെ അൽവാറിൽ ക്ഷീരകർഷകൻ പെഹ്‌ലുഖാനെ സംഘപരിവാറുകാർ കൊലപ്പെടുത്തിയപ്പോഴും കോൺഗ്രസ് സർക്കാർ അനങ്ങിയില്ല. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയും രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി അമ്രാറാമും ഉൾപ്പെട്ട സംഘം പെഹ്‌ലുഖാന്റെ കുടുംബത്തിനും പരിക്കേറ്റ മറ്റുള്ളവർക്കും സഹായവുമായെത്തി.
●2020 ഫെബ്രുവരിയിലെ ഡൽഹി കലാപം അമിത്ഷായുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയതാണെന്ന സത്യം വിളിച്ചുപറഞ്ഞത് സിപിഐ എമ്മാണ്. അന്വേഷണം പൊലീസ് അട്ടിമറിച്ചപ്പോൾ സിപിഐ എം വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. ഇരകളെ പുനരധിവസിപ്പിക്കാനും മുൻകൈയെടുത്തു. ആം ആദ്‌മി സർക്കാരും കോൺഗ്രസും കുറ്റകരമായ മൗനം പാലിച്ചു.










0 comments