ad
Deshabhimani

print edition ഇമ്മിണി ബല്യ കോഴിക്കോട്‌

Local Body Election kozhikkode

കോഴിക്കോട് ബീച്ചിൽ കോർപറേഷൻ ഒരുക്കിയ വെൻഡിങ് മാർക്കറ്റ് ഫുഡ് സ്ട്രീറ്റിലെ കാഴ്ച / ഫോട്ടോ: മിഥുൻ അനില മിത്രൻ

avatar
എം ജഷീന

Published on Dec 05, 2025, 03:00 AM | 1 min read


കോഴിക്കോട്‌

യുനെസ്‌കോ സാഹിത്യ നഗരമായി ലോകത്തിന്റെ നെറുകിലാണിന്ന്‌ കോഴിക്കോട്‌. കച്ചവടവും കലയും കൈകോർത്ത തീരനഗരത്തിന്റെ ഖ്യാതി ലോകമാകെ പരക്കുന്പോൾ കോഴിക്കോട്ടുകാർ ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്‌. കോഴിക്കോട്‌ കോർപറേഷനൊപ്പമുള്ള ഇടതുപക്ഷ മനസിനെ കൂടുതൽ ഉ‍ൗട്ടിയുറപ്പിക്കുകയാണ്‌ എൽഡിഎഫ്‌. ദേശീയ– അന്തർദേശീയ അംഗീകാരങ്ങളും നടപ്പാക്കിയ വികസന– ക്ഷേമപ്രവർത്തനങ്ങളും നൽകുന്ന ആത്മവിശ്വാസത്തോടെ എൽഡിഎഫ്‌ സ്ഥാനാർഥികൾ രണ്ടാംഘട്ട പ്രചാരണത്തിലാണ്‌.


യുഡിഎഫിലാകട്ടെ തുടക്കത്തിലേ കല്ലുകടിയാണ്‌. മേയർസ്ഥാനാർഥിയായി പ്രചാരണമാരംഭിച്ച സംവിധായകൻ വി എം വിനു, വോട്ടർപട്ടികയിലില്ലാതെ പുറത്തായത്‌ വലിയ നാണക്കേടായി. നടക്കാവിലും മൂന്നാലിങ്കലും നിലവിലുള്ള കൗൺസിലർമാർ യുഡിഎഫ്‌ വിട്ടതും തിരിച്ചടിയായി. നടക്കാവിൽ സ്ഥാനാർഥിനിർണയ തർക്കം കൈയാങ്കളിയിലെത്തി. ഇവിടെ കോൺഗ്രസ്‌ ബ്ലോക്ക് വെെസ് പ്രസിഡന്റ്‌ രാജിവച്ച്‌ ആർജെഡിയിൽ ചേർന്നു. മൂന്നാലിങ്കൽ വാർഡിൽ നിലവിലുള്ള ക‍ൗൺസിലറായ വനിതാ ലീഗ്‌ മണ്ഡലം പ്രസിഡന്റ്‌ രാജിവച്ച്‌ എൽഡിഎഫിനൊപ്പമെത്തി.


സ്വജനപക്ഷപാതിത്വത്തിലും പേയ്‌മെന്റ്‌ സീറ്റിലും പ്രതിഷേധിച്ച്‌ മുസ്ലിംലീഗിലും തർക്കങ്ങളായിരുന്നു. സ്ഥാനാർഥിയെ കിട്ടാത്തതിനാൽ രണ്ടു ഡിവിഷൻ കോൺഗ്രസിന്‌ വിട്ടുകൊടുക്കേണ്ടിവന്നു. ചാലപ്പുറം, നദീനഗർ വാർഡുകളിൽ യുഡിഎഫ്‌ വിമതരുണ്ട്‌. ഇതിനുപുറമെയാണ്‌ ചെറുവണ്ണൂർ വെസ്റ്റിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധി യുഡിഎ-ഫിനായി മത്സരിക്കുന്നത്‌.


1962ലാണ്‌ കോഴിക്കോട്‌ മുനിസിപ്പാലിറ്റി കോർപറേഷനാകുന്നത്‌. ഒരു തവണ ഒഴികെ ഭരിച്ചത്‌ എൽഡിഎഫാണ്‌. അഞ്ചുവർഷത്തിൽ ആയിരത്തിലധികം കോടിയാണ്‌ വികസന–ക്ഷേമ പ്രവർത്തനങ്ങൾക്കായി എൽഡിഎഫ്‌ ഭരണസമിതി ചെലവിട്ടത്‌. ലൈഫിലൂടെ 4000 വീടുകളും നിർമിച്ചു. ഐക്യരാഷ്‌ട്ര സംഘടനയുടെ വയോജനസ‍ൗഹൃദ നഗരം പദവി, ട്വിൻസിറ്റി പദവി, സംസ്ഥാന വയോസേവാ പുരസ്കാരം, ഐഎസ്‌ഒ അംഗീകാരം നേടുന്ന ആദ്യ കോർപറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാംസ്ഥാനം തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കി. മാവൂർ റോഡ്‌ സ്‌മൃതിപഥം, കല്ലായി പുഴ പുനരുജ്ജീവനം, അഴക്‌ പ്രത്യേക ശുചിത്വപദ്ധതി, കല്ലുത്താൻകടവിലെ പച്ചക്കറി മാർക്കറ്റ്‌ തുടങ്ങിയവ പ്രധാന വികസനപദ്ധതികളാണ്‌.


കക്ഷിനില

ആകെ: 75

•എൽഡിഎഫ്‌: 50

•യുഡിഎഫ്‌: 18

•ബിജെപി: 7


gentalkgentalk




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home