ബൈക്കിൽ വോട്ടുതേടിയെത്തി ജംസിയ

ചെർപ്പുളശേരി
നഗരസഭാ രണ്ടാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ജംസിയ പുലാക്കൽ കിടിലൻ ഡ്രൈവറാണ്. ബൈക്ക് മുതൽ പിക്കപ്പ്-വാൻവരെ ഓടിക്കും. വോട്ടര്‍മാരെ കാണാനും ജംസിയ എത്തുന്നത് ബൈക്കോടിച്ചുതന്നെ. ലോറിയും കൃഷിയുമുള്ള ഭർത്താവ് അബൂബക്കർ സിദ്ധിഖിൽനിന്നാണ് ജംസിയക്ക് ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. അഞ്ചുവര്‍ഷമായി ജംസിയ വാഹനം ഓടിക്കുന്നുണ്ട്. ഭർത്താവിന്റെ അസാന്നിധ്യത്തിൽ കൃഷി സ്ഥലത്തേക്ക് വാഹനമോടിച്ച് സാധനമെത്തിക്കും. മൂന്ന് മക്കളുടെ അമ്മയായ ജംസിയ ബിഎഡ് ബിരുദദാരിയാണ്. വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുമുണ്ട്. ഫാത്തിമ സൻഹ, ഫാത്തിമ മിൻഹ, ത്വാഹ എന്നിവരാണ് മക്കൾ.










0 comments