ad
Deshabhimani

ഹരിതം ജനഹിതം

സിവിൽ സ്റ്റേഷനിൽ ഒരുക്കിയ ഹരിത ബൂത്ത് മാതൃക
avatar
സ്വന്തം ലേഖകൻ

Published on Dec 09, 2025, 02:00 AM | 1 min read

പാലക്കാട്‌

തദ്ദേശ തെരഞ്ഞെടുപ്പിനെ വരവേറ്റ്‌ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സിവിൽസ്റ്റേഷനിൽ ഹരിത ബൂത്ത്‌ തയ്യാർ. തെങ്ങോലയും മുളയും ഉപയോഗിച്ച്‌ കെട്ടിയുണ്ടാക്കിയ മാതൃകാ ബൂത്തിൽ ഹരിതചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യവും നിർദേശങ്ങളുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കപ്പ്‌, പ്ലേറ്റ്‌, സ്‌ട്രോ, ഗ്ലാസ്‌, പ്ലാസ്റ്റിക്‌ കുപ്പി, സഞ്ചി, അലങ്കാര വസ്‌തുക്കൾ, പേന, മേശവിരി, ഫ്ലക്സ്‌, ടിഷ്യു പേപ്പർ എന്നിവ ഒഴിവാക്കണം. പകരം സ്റ്റീൽ, പേപ്പർ, തുണി എന്നിവ ഉപയോഗിക്കാം. മാലിന്യം കൂട്ടിക്കലർത്തി ബിന്നിൽ ഉപേക്ഷിക്കാതെ ഉറവിടത്തിൽതന്നെ വേർതിരിക്കണം. ചവർ വലിച്ചെറിയാതെ കൃത്യമായി സംസ്‌കരിക്കാൻ തയ്യാറാകണം. ആഹാരം പ്ലാസ്റ്റിക്‌ കവറുകളിൽ വാങ്ങാതെ സ്റ്റീൽ നിർമിത തട്ടുപാത്രങ്ങൾ ഉപയോഗിക്കണം. ഉപഹാരങ്ങൾ വിത്തുകളും തൈകളുമാക്കി മാതൃകയാകണം. പ്രകൃതി സ‍ൗഹൃദ വസ്‌തുക്കൾ ഉപയോഗിച്ച്‌ പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം. എന്നിങ്ങനെ ഒഴിവാക്കേണ്ടതും ശീലമാക്കേണ്ടതുമായ നിർദേശങ്ങൾ ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌.


ഹരിതചട്ട ലംഘനം: 2.31 ലക്ഷം പിഴ

പാലക്കാട്‌

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഹരിതചട്ടം ലംഘിച്ചതിന്‌ ജില്ലയിൽ 2.31 ലക്ഷം രൂപ പിഴ ഈടാക്കി. പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ നടപടി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം 229 പരിശോധനകളിലായി 750 കിലോയോളം നിരോധിത വസ്തുക്കളാണ്‌ പിടിച്ചെടുത്തത്‌. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുനഃചംക്രമണം ചെയ്യാനാകുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഹരിതചട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home