ad
Deshabhimani

പ്രചാരണത്തിൽ 
‘വിദേശതാരം’

കുഴൽമന്ദത്തെ എൽഡിഎഫ് പ്രവർത്തകരോടൊപ്പം ബ്രിട്ടനിലെ ലേബർ പാർടി പ്രവർത്തകൻ ടോം
വെബ് ഡെസ്ക്

Published on Dec 09, 2025, 02:00 AM | 1 min read

കുഴൽമന്ദം

കുഴൽമന്ദത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി ബ്രിട്ടനിലെ ലേബർ പാർടി പ്രവർത്തകൻ ടോം. പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മത്സരിക്കുന്ന ആർ സുരേന്ദ്രനുവേണ്ടിയായിരുന്നു വോട്ടഭ്യർഥന. 18 രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പാലക്കാട് മലമ്പുഴ സന്ദർശിക്കാൻ വന്നതായിരുന്നു ടോം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ സുഹൃത്തുക്കളും കുഴൽമന്ദം സ്വദേശികളായ ഹരിദാസ് നൊട്ടത്ത്, ബാബു മാരാത്ത്, മാധവനുണ്ണി എന്നിവരിൽനിന്ന്‌ തിരക്കി. പ്രചാരണത്തിനും ഇറങ്ങി. കുഴൽമന്ദത്തെത്തി സ്ഥാനാർഥിയെ ചുവന്ന മാലയിട്ട് സ്വീകരിച്ചു. ചടങ്ങിൽ വി എ മോഹൻദാസ്, പി എൻ ഷിജു, കെ സുരേഷ്, ചന്ദ്ര ഇരയ്ക്കാട്ട് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home