ad
Deshabhimani

ചരിത്ര വിജയം നേടും; എല്ലാവിഭാഗങ്ങളും എൽഡിഎഫിനെ പൂർണ മനസോടെ അംഗീകരിക്കുന്നു: മുഖ്യമന്ത്രി

cm vote 2jpg
വെബ് ഡെസ്ക്

Published on Dec 11, 2025, 08:43 AM | 1 min read

കണ്ണൂർ: നല്ല ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.



യുഡിഎഫിന്റെ വിവിധ തദ്ദേശ അതിർത്തികൾ ഉൾപ്പടെ എൽഡിഎഫിനെ സ്വീകരിക്കുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം നൽകുന്ന സൂചന. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് ഇത്തവണത്തേത്.


cm vote day.

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോൾ കുരുന്നുമായി കുശലം പറയുന്നു


ശബരിമലയിൽ നടക്കാൻ പാടില്ലാത്ത നടന്നു എന്നത് യാഥാർഥ്യമാണ്. ആ വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടെടുത്തു. ഈ സർക്കാർ അല്ലായിരുന്നുവെങ്കിൽ ഇത്ര കൃത്യതയോടെ നടപടി ഉണ്ടാകില്ല എന്ന് വിശ്വാസികൾ എല്ലാവരും കരുതുകയാണ്. അതുകൊണ്ട്തന്നെ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് വിശ്വാസികളുടെ പിന്തുണയുണ്ട്. പക്ഷെ, തങ്ങൾക്ക് അനുകൂലമായ രീതിയിൽ ദുഷ്പ്രചാരണം നടത്താനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. രണ്ടുകൂട്ടരും ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നു. ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.


ജമാഅത്തെ ഇസ്ലാമിയെ മുസ്‌ലിം ബഹുജനങ്ങൾ തള്ളിയ സംഘടനയാണ്. വോട്ടിനായാണ് യുഡിഎഫ് അവരെ കൂടെ കൂട്ടിയതെങ്കിൽ അത് നടക്കില്ല എന്ന് വ്യക്തമാണ്. എല്ലാവിഭാഗങ്ങളും എൽഡിഎഫിനെ പൂർണ മനസ്സോടെ അംഗീകരിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home