print edition അജന്യക്കിത് ‘രണ്ടാമങ്കം’


ആൻസ് ട്രീസ ജോസഫ്
Published on Nov 28, 2025, 04:00 AM | 1 min read
തിരുവനന്തപുരം
നവംബര്‍ ആറ്, അജന്യ എസ് അജിയുടെ 21ാം പിറന്നാള്‍ദിനം. നാലാംദിവസം മലയിൻകീഴ് പഞ്ചായത്ത് ഒന്നാംവാർഡ് തച്ചോട്ടുകാവിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായി വോട്ടർമാർക്കിടയിലേക്ക്.
ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർഥി ബിഎസ്‌സി മാത്‌സ് മൂന്നാം വർഷ വിദ്യാർഥി അജന്യക്കിത് ഈവര്‍ഷത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പാണ്. ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയിൻകീഴ് മാധവകവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിയന്‍ മൂന്നാംവര്‍ഷ പ്രതിനിധിയാണ്. സ്ഥാനാര്‍ഥിപ്രഖ്യാപന ദിവസം കോളേജില്‍നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ അഭിവാദ്യ പ്രകടനത്തോടെയാണ് പ്രചാരണം ആരംഭിച്ചത്.
‘വിദ്യാർഥിയെന്ന നിലയിൽ വോട്ടർമാരിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാവരും പരിചയക്കാരാണ്’– അജന്യ പറഞ്ഞു. ലോറിഡ്രൈവറായ തച്ചോട്ടുകാവ് മച്ചിനാട് അജി ഭവനിൽ എസ് അജിയാണ് അച്ഛന്‍. അമ്മ എസ് സംഗീത സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി. സഹോദരി: അനന്യ.









0 comments