Deshabhimani

എൽജെപി മാജിക്ക് വീണ്ടും ബി​ഗ് സ്ക്രീനിൽ; ഇന്ദ്രജിത്തിൻ്റെ 'നായകൻ' ട്രെയിലർ

വെബ് ഡെസ്ക്

Published on Oct 27, 2026, 02:21 PM | 1 min read

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നായകൻ. റീറിലീസിനൊരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡാർക്ക് മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസയുടെ ഫ്രെയിംസ്, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, എൽജെപി മാജിക്ക് എന്നിവ വീണ്ടും ബിഗ് സ്‌ക്രീനിൽ 4K ദൃശ്യമികവിൽ ഒക്ടോബർ 30ന് ആസ്വദിക്കാം. 2010ൽ റിലീസ് ചെയ്ത ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററിലെത്തുന്നത്.


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. പി എസ് റഫീക്കിൻ്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബിക മോഹൻ എന്നിവരുമുണ്ട്. ഇല്യുമിനാറ്റോ ഫിലിംസിൻ്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് നിർമാണം.


ദേവദൂതൻ, ഛോട്ടാ മുംബൈ, കിരീടം എന്നീ സിനിമകളുടെ റീറിലീസ് വിജയത്തിന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.


എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റെസ്റ്റൊറേഷൻ: അരുൺ സി.എസ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ @ ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, പിആർഒ: പി ശിവപ്രസാദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home