98ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം 15ന്; അവതാരകയായി പ്രിയങ്ക ചോപ്രയും

ലോസ് ഏഞ്ചൽസ്: 98ാമത് ഓസ്കർ പുരസ്കാരങ്ങൾ മാർച്ച് 15ന് പ്രഖ്യാപിക്കും. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ പുരസ്കാര സമർപ്പണം നടക്കും. ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പുരസ്കാര പ്രഖ്യാപനവും പ്രകടനങ്ങളും അതേസമയം കാണാനാകും. ഞായറാഴ്ചയാണ് പുരസ്കാര ദാന ചടങ്ങെങ്കിലും സമയവ്യത്യാസം കാരണം ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചടങ്ങ് കാണാൻ കഴിയുക. ഇന്ത്യൻ സമയം പുലർച്ചെ 4:30 ന് തത്സമയ സംപ്രേക്ഷണം ആരംഭിക്കും.
തുടർച്ചയായ രണ്ടാം വർഷവും കൊമേഡിയൻ കോനൻ ഒബ്രയൻ അവതാരകനായി തിരിച്ചെത്തും. റോബർട്ട് ഡൗണി ജൂനിയർ, ആനി ഹാത്ത്വേ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ഈ വർഷം ബോളവുഡ് നടി പ്രിയങ്ക ചോപ്ര അവതാരകയായി എത്തുന്നുണ്ട്. ഇതിനുമുമ്പ് 2016-ലെ ഓസ്‌കർ ചടങ്ങിലും പ്രിയങ്ക അവതാരകയായിട്ടുണ്ട്. പ്രിയങ്കയെ കൂടാതെ, ബോളിവുഡ് താരം ദീപിക പദുക്കോണും 2023-ലെ സ്‌കാർ ചടങ്ങിൽ അവതാരകയുടെ റോളിലെത്തിയിരുന്നു. ഹിന്ദി ചിത്രം ഹോംബൗണ്ട് പുറത്തായതോടെ ഓസ്കറിലെ ഇന്ത്യന്‍ പുരസ്കാര പ്രതീക്ഷ അവസാനിച്ചു.
ഈ വർഷത്തെ നോമിനികൾ, വിഭാഗങ്ങൾ, വോട്ടിംഗ് പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കായി Oscar.com, Oscars.org, അക്കാദമിയുടെ ഡിജിറ്റൽ ചാനലുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക് ടോക്ക്, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സന്ദർശിക്കാം. ഇന്ത്യൻ പ്രേക്ഷകർക്ക് സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും പുരസ്കാര പ്രഖ്യാപനം കാണാം.
ഓസ്കാർ നോമിനേഷനുകൾ










0 comments