സംസ്ഥാനത്തുണ്ടായത് സമാനതകളില്ലാത്ത വികസനം: കെ കെ ജയചന്ദ്രൻ

കെ കാമരാജിന്റെ 45-–ാം രക്തസാക്ഷിത്വ അനുസ്‌മരണയോഗം മുക്കുടിലിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മുക്കുടിൽ
എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത വികസനവും നേട്ടങ്ങളുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ പറഞ്ഞു. നവകേരളത്തിലൂടെ നാടിനെ പുനസൃഷ്ടിക്കാനായി. കെ കാമരാജ് 45ാം രക്തസാക്ഷിത്വ അനുസ്‌മരണ യോഗം ശാന്തൻപാറ മുക്കുടിലിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. സർവതല വികസനം സാധ്യമാക്കി. മലയോര– തീരദേശ ഹൈവേകൾ, 150 മേൽപാലങ്ങൾ, മെഡിക്കൽ കോളേജ് മുതൽ താഴേത്തട്ടുവരെ ആധുനിക സൗകര്യമുള്ള ആശുപത്രികൾ, 63 ലക്ഷം പേർക്ക് പെൻഷൻ, മുഴുവൻ വീടുകളിലും കുടിവെള്ളം തുടങ്ങിയവ ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാണ്. കൂടാതെ വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളിൽ സമഗ്രവികസനനമുണ്ടായി. സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ വീട്ടുജോലിയെ രാജ്യ ക്ഷേമമായി അംഗീകരിക്കപ്പെട്ടു. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ എല്ലാ ഗ്രാമീണ റോഡുകളും ആധുനികവൽക്കരണം ഗതാഗത രംഗത്ത് കുതിപ്പായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം പൂർത്തിയാക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ ഗംഭീര വിജയമുണ്ടാകുമെന്നും ജയചന്ദ്രൻ പറഞ്ഞു. സിബി ജോബ് അധ്യക്ഷനായി. സെക്രട്ടറിയറ്റംഗം എൻ പി സുനിൽകുമാർ,ഏരിയ സെക്രട്ടറി വി വി ഷാജി, ജില്ലാ കമ്മിറ്റിയംഗം വി എൻ മോഹനൻ, ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി തിലോത്തമ സോമൻ എന്നിവർ സംസാരിച്ചു. കാമരാജിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.









0 comments