സുഗന്ധറാണിയുടെ നാട്ടിലെ ഇടത് കാറ്റ്
വികസന തുടർച്ചക്ക് ചക്കുപള്ളം, തിരിച്ചുപിടിക്കാൻ വണ്ടൻമേട്

ഇടുക്കി
ചക്കുപള്ളം പഞ്ചായത്തിൽ വികസന തുടർച്ചക്കും ഭരണം തിരിച്ചുപിടിച്ച് അഴിമതി അറുതിവരുത്താൻ വണ്ടൻമേട് പഞ്ചായത്തിലും മുന്നേറാനുമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ചക്കുപള്ളത്തെ സമഗ്ര പുരോഗതിയിലേയ്‌ക്കാണ് നയിച്ചത്. സർക്കാരിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ സർവ മേഖലയിലും വികസനം സാധ്യമാക്കി. ചീറ്റാംപാറയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്, എംഎൽഎ ഫണ്ടിൽ ആറാം മൈലിൽ ടർഫ് കോർട്ട്, എല്ലാ വർഡിലും ജൽജീവൻ പദ്ധതിയിൽപ്പെടുത്തി കുടിവെള്ളം, ചക്കുപളളം സിഎച്ച്‌സിയെ എഫ്‌എച്ച്‌സിയായി ഉയർത്താനായി. ഇതിന്റെ കെട്ടിട നിർമാണവും പൂർത്തിയാക്കി. 200 ലധികം കൂടുംബംഗങ്ങൾക്ക് ലൈഫ്‌പദ്ധതിയിൽ വീട് വച്ച് നൽകി. 56 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങിനൽകി. ഇത് വികസന പ്രവർത്തനങ്ങളിൽ ചിലത് മാത്രം. നാടിന്റെ തുടർ വികസനത്തിനായി എൽഡിഎഫ് വിജയിച്ചാൽ, ചക്കുപള്ളം എഫ്‌എച്ച്‌സിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കിടത്തി ചികിത്സ, ചക്കുപള്ളത്ത് ഷട്ടിൽ കോർട്ട് നിർമാണം, ഗവ. ട്രൈബൽ ഹൈസ്‌ക്കൂൾ മൈതാനം സ്‌റ്റേഡിയമായി ഉയർത്തൽ എന്നിവ സാധ്യമക്കൽ, ചക്കുപള്ളം ടൂറീസം ഹബ്ബാക്കൽ, ചെല്ലാർകോവിൽ വിനോദസഞ്ചാര കേന്ദ്രം വലിയപാറ വരെ വ്യാപിപ്പിക്കൽ തുടങ്ങിയവയാണ് നൽകുന്ന വാഗ്‌ദാനം. അണക്കര ഏരിയ കമ്മിറ്റിയംഗം സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വണ്ടൻമേട്
കോൺഗ്രസ് ഭരണസമിതി അഴിമതിക്കും ധൂർത്തിനും അറുതിവരുത്താൻ ഒരുങ്ങുകയാണ് വണ്ടൻമേട്ടിലെ വോട്ടർമാർ. പഞ്ചായത്തിലെ വികസന മുരടിപ്പും യുഡിഎഫിലെ അനൈക്യവും ഇക്കുറി എൽഡിഎഫിന് വിജയപ്രതീക്ഷ നൽകുന്നു. കൂട്ടായ പരിശ്രമവും പ്രഗൽഭരായ സ്ഥാനാർഥികളും എൽഡിഎഫ് പ്രചാരണത്തിൽ ബഹുദൂരം മുന്പിലാണ്. 35 വർഷത്തെ കോൺഗ്രസ് ഭരണം പഞ്ചായത്തിലെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വീടില്ലാത്തവർ അധിവസിക്കുന്ന പഞ്ചായത്താണ് വണ്ടൻമേട്. കോൺഗ്രസിലെ തമ്മിലടിയും വിമതശല്ല്യവും അവരെ അലട്ടുന്നു. നാലു വർഡുകളുലായി ഏഴു വിമതൻമാർ മത്സരിക്കുന്നു. എൽഡിഎഫ് വിജയിച്ചാൽ വീടില്ലാത്ത എല്ലാവർക്കും വീട് എന്നതാണ് പ്രധാന വാഗ്‌ദാനം. കൂടാതെ മാലിന്യ സംസ്‌കരണത്തിന് ബ്രഹ്‌ത് പദ്ധതി, ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് പുറ്റടി സിഎച്ച്‌സിയിൽ 24 മണിക്കൂറും അത്യാഹിതവിഭാഗവും ഡയാലിസിസ് കേന്ദ്രവും, പഞ്ചായത്തിൽ പൊതു മൈതാനം, എല്ലാ മേഖലയിലും കുടിവെള്ളം എന്നിവയാണ് വാഗ്‌ദാനങ്ങൾ. നിർദ്ധനരായ എല്ലാ വിദ്യാർഥികൾക്കും പഠനസഹായത്തിനായി പദ്ധതി തയ്യാറാക്കുമെന്നും വണ്ടൻമേട് പഞ്ചായത്തിനെ സ്‌പൈസ് ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും എൽഡിഎഫ് ഉറപ്പു നൽകുന്നു. സിപിഐ എം അണക്കര ഏരിയ കമ്മിറ്റിയംഗം എസ് സുധീഷിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.









0 comments