കെ ഐ രാജന് സ്‍മരണാഞ്ജലി

കെ ഐ രാജൻ ദിനാചരണം പാമ്പനാറിൽ സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
പീരുമേട്
പീരുമേട് മുൻ എംഎൽഎയും സിപിഐ എം, തോട്ടം തൊഴിലാളി നേതാവായിരുന്ന കെ ഐ രാജന്റെ 51–-ാമത് ചരമ വാർഷികം സമുചിതമായി ആചരിച്ചു. പാമ്പനാറില്‍ അനുസ്‍മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‍തു. തോട്ടം തൊഴിലാളികൾക്ക് വേണ്ടി പോരാടി മരിച്ച നേതാവായിരുന്നു കെ ഐ രാജനെന്ന് സി എസ് സുജാത പറഞ്ഞു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ അധ്യക്ഷനായി. ദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളികളും പാര്‍ടി പ്രവര്‍ത്തകരും മൂക്കർത്താൻ വളവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത് പാമ്പനാറിലേക്ക് പ്രകടനമായെത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി വിജയാനന്ദ്, എം തങ്കദുരൈ, പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, ഏരിയ കമ്മിറ്റിയംഗങ്ങളായ സി ആർ സോമൻ, കെ ബി സിജിമോൻ, പി എ ജേക്കബ്ബ്, വൈ എം ബൈന്നി എന്നിവർ സംസാരിച്ചു. കെ ഐ രാജന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.









0 comments