ad
Deshabhimani

കോടമഞ്ഞിൻ താഴ്‌വരയിൽ...

 In the misty valley

കൊണ്ടകെട്ടി മല

avatar
അഖിലേഷ്‌ ആനാവൂർ

Published on May 14, 2026, 11:12 PM | 1 min read

വെള്ളറട

നഗരത്തിന്റെ ഇരമ്പലുകളിൽനിന്ന് ഒരൽപ്പം മാറി, പച്ചപുതച്ച മലനിരകളും കോടമഞ്ഞു പുതച്ച പാറക്കെട്ടുകളും കാണണോ. മലയോര ഗ്രാമങ്ങളായ വെള്ളറടയും അമ്പൂരിയും നിങ്ങളെ കാത്തിരിക്കുകയാണ്. വെറുമൊരു യാത്രയല്ല, പ്രകൃതിഭംഗി ആസ്വദിച്ച്‌ സാഹസികമായ ഒരു യാത്രാനുഭവം. സമുദ്രനിരപ്പിൽനിന്ന്‌ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടുതൂക്കി, കുരിശുമല തുടങ്ങിയവ സാഹസിക സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളാണ്‌.

വിനോദസഞ്ചാര 
കേന്ദ്രങ്ങൾ ​​

• ചിറ്റാർ ഡാം കേരള– -

തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഡാമിലെ ബോട്ടിങ്ങും ചുറ്റുമുള്ള പച്ചപ്പും ആസ്വദിക്കാം.

• ഇരപ്പംകുഴി വെള്ളച്ചാട്ടം

അമ്പൂരിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം. ​

• കാളിമല വ്യൂ പോയിന്റ്

പത്തുകാണിക്ക് സമീപമുള്ള കാളിമലയിൽനിന്നുള്ള ദൃശ്യങ്ങൾ 
കാണാം.

•കുരിശുമല

ഓരോ വർഷവും പതിനായിരക്കണക്കിന് തീർഥാടകരാണ് ഇവിടേക്ക് എത്തുന്നത്. മലമുകളിൽനിന്നുള്ള അംബരചുംബിയായ കാഴ്ചകൾ നയനമനോ
ഹരം.


ട്രെക്കിങ്‌ സ്പോട്ടുകൾ

• കൊണ്ടകെട്ടി മല

അമ്പൂരിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ മല സാഹസികരായ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഇവിടേയ്ക്കുള്ള ട്രക്കിങ്‌ പാത. മുകളിൽ എത്തിയാൽ നെയ്യാർ ഡാമും അഗസ്ത്യകൂടവും കാണാം.

• തെക്കൻ കുരിശുമല

പ്രശസ്തമായ തീർഥാടന -വിനോദസഞ്ചാര കേന്ദ്രം. റബർ തോട്ടങ്ങൾക്കിടയിലൂടെയുള്ള കുത്തനെയുള്ള കയറ്റം ട്രക്കിങ്‌ അനുഭവം നൽകുന്നു. മുകളിൽനിന്ന് നെയ്യാർ റിസർവോയറിന്റെ കാഴ്ച ആസ്വദിക്കാം.

• അമ്പൂരി കുരിശുമല

വെള്ളറട കുരിശുമലയ്ക്ക് സമീപംതന്നെയുള്ള മറ്റൊരു മനോഹരമായ ഹിൽടോപ്പാണ് അമ്പൂരി കുരിശുമല. പ്രകൃതി സൗന്ദര്യവും ശാന്തമായ അന്തരീക്ഷവും. ​

• ദ്രവ്യപ്പാറ

അമ്പൂരി -വാഴിച്ചൽ റോഡിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറ ഹിൽടോപ്പ് അധികം അറിയപ്പെടാത്തത്‌, എന്നാൽ മികച്ച കാഴ്ചകൾ സമ്മാനിക്കും. ​​

• കൊടുതൂക്കി മലനിരകൾ ​

വെള്ളറടയിലെത്തുന്ന സഞ്ചാരികളെ ആദ്യം ആകർഷിക്കുന്നത് കൊടുതൂക്കിയാണ്. കോടമഞ്ഞിറങ്ങുന്ന മലമുകളിലെ കാഴ്ചകൾ. ട്രക്കിങ്‌ ഇഷ്ടപ്പെടുന്നവർക്കായി കാടിന്റെ വന്യതയും തനിമയും ഒട്ടും ചോരാത്ത അനുഭവമാണ് ഇവിടം വാഗ്ദാനം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home