പോരാട്ടസ്മരണയിൽ പുഷ്‌പൻ

ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ പുഷ-്പൻ അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‌പനെ അനുസ്‌മരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീജേഷ് ബോൻസലേ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ്, ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. എം എം അനസ് അലി, ബ്ലോക്ക് സെക്രട്ടറി അനസ് എ നസീം എന്നിവർ സംസാരിച്ചു. കായംകുളം ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി രക്‌തസാക്ഷി പുഷ്‌പൻ അനുസ്‌മരണം സംഘടിപ്പിച്ചു. പാർക്ക് മൈതാനിയിൽ അനുസ്‌മരണം ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം ജെ മിനീസ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി എ അഖിൽകുമാർ, സനൂജ് മുളവന, എസ് ടി അഖിൽ എന്നിവർ സംസാരിച്ചു കാർത്തികപ്പള്ളി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കാർത്തികപ്പള്ളി ജങ്ഷനിൽ കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‌പനെ അനുസ്‌മരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ആർ രഞ്‌ജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ, പി പ്രവീൺ, കെ സിനുനാഥ്, എബി മാത്യു, കെ ആർ വിപിനചന്ദ്രൻ, യു അഭിജിത്ത്, എസ് ആഷിക് എന്നിവർ സംസാരിച്ചു.









0 comments