ശ്വാസംമുട്ടി ഡൽഹി; വായു ​ഗുണനിലവാരം വീണ്ടും ​ഗുരുതരാവസ്ഥയിൽ

delhi airquality
വെബ് ഡെസ്ക്

Published on Dec 03, 2025, 08:25 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ വായു ​ഗുണനിലവാരം അപകടകരമായി തുടരുന്നു. രാവിലെ 7 മണി വരെ 337 എക്യുഐ ആണ് രേഖപ്പെടുത്തിയത്. നഗരത്തിലെ വായുവിന്റെ ഗുണനിലവാര സൂചിക അതീവ ​ഗുരുതര വിഭാ​ഗത്തിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്ക് വ്യക്തമാക്കുന്നു. നിലവിൽ രണ്ടാംഘട്ട മുന്നറിയിപ്പാണ് ഡൽഹിയിൽ നിലവിലുള്ളത്.


അതേസമയം, രാജ്യതലസ്ഥാനത്ത് താപനില കുറഞ്ഞുവരികയാണ്. വരും ദിവസങ്ങളിൽ തണുത്തുറഞ്ഞ കാലാവസ്ഥയിലേക്ക് മാറുമെന്നാണ് മുന്നറിയിപ്പ്. ശീതതരംഗത്തിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) വളരെ മോശം വിഭാഗത്തിൽ തന്നെ തുടരുന്നു. നിരവധി നിരീക്ഷണ കേന്ദ്രങ്ങൾ ഇതിനകം ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർകെ പുരം (420), രോഹിണി (417), വിവേക് ​​വിഹാർ (415), ബവാന (408), വസീർപൂർ (406), ആനന്ദ് വിഹാർ (405), അശോക് വിഹാർ (403), സോണിയ വിഹാർ (400) എന്നിവിടങ്ങളാണ് ‘തീവ്ര’ വിഭാ​ഗം വായു​ഗുണനിലവാരം റിപ്പോർട്ട് ചെയ്ത സ്റ്റേഷനുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home