കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

accident kottayam
വെബ് ഡെസ്ക്

Published on Dec 03, 2025, 07:59 AM | 1 min read

പാലാ: കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റതായാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.


പുലർച്ചെ രണ്ടോടെ തൊടുപുഴ - പാലാ റോഡിൽ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ആറ് പേരുടെ പരിക്ക് സാരമാണെന്ന് റിപ്പോർട്ടുണ്ട്.


വിദ്യാർഥികൾ മൂന്ന് ബസുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. 46 വിദ്യാർഥികളും, 4 അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home