ad
Deshabhimani

ദേശീയപാത ഓവുചാൽ തകർന്നു

കാലിക്കടവിൽ വീടിനുമുന്നിൽ ചെളിവെള്ളക്കെട്ട്‌

ഓവുചാൽ തകർന്ന് കാലിക്കടവ്‌ ആണൂരിൽ  ദേശീയപാതയോരത്തെ വീട്ടുമുറ്റത്ത്‌ ചെളിവെളളം കയറിയപ്പോൾ

ഓവുചാൽ തകർന്ന് കാലിക്കടവ്‌ ആണൂരിൽ ദേശീയപാതയോരത്തെ വീട്ടുമുറ്റത്ത്‌ ചെളിവെളളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on May 15, 2026, 02:21 AM | 1 min read

കാലിക്കടവ്

വേനൽ മഴ ഒന്ന്‌ കനത്തുപെയ്‌തതേയുള്ളൂ. കാലിക്കടവും പരിസരത്തും ദേശീയപാതയോരത്ത്‌ താമസിക്കുന്നവരുടെ ഉറക്കവും കെടാൻ തുടങ്ങി. നിർമാണത്തിലെ അപാകതമൂലം കഴിഞ്ഞവർഷത്തെ മഴക്കാലത്തെ സമാന അവസ്ഥ ഇത്തവണ വേനൽമഴയിൽ തന്നെ തുടങ്ങി. ആണൂർ പാലത്തിന് സമീപത്തെ റിട്ട. അധ്യാപകൻ കെ വി വേണുഗോപാലന്റെ വീട്ടിലേക്കാണ് വ്യാഴം വൈകിട്ട് ദേശീയപാതയിലെ വെള്ളം കുത്തിയൊഴുകിയത്. കഴിഞ്ഞദിവസം പിലിക്കോട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കുഞ്ഞിരാമൻ ദേശീയപാത നിർമ്മാണത്തിലെ പാളിച്ചകൾ ഉന്നയിച്ചതിൽ കാലിക്കടവിലും പരിസരത്തുള്ള ഓവുചാലുകളുടെ വിഷയമായിരുന്നു. ഒറ്റമഴയിൽ തന്നെ ഓവുചാൽ തകർന്ന് കുത്തൊഴുക്കിൽ ചെളിയും മണ്ണും വീട്ടിനകത്തെത്തി. കഴിഞ്ഞ മഴക്കും ഇതേ വീട്ടിലെ ചുറ്റുമതിലും സെപ്റ്റിക് ടാങ്കും തകർന്നിരുന്നു. നിരവധിതവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home