മാവോയിസ്റ്റ് രൂപേഷിനായി വടകരയിൽ പോസ്റ്റർ

മാവോയിസ്റ്റ് രൂപേഷിന് അനുകൂലമായി വടകരയിൽ പതിച്ച പോസ്റ്റർ
വടകര മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ കർണാടകം സർക്കാർ പുതിയ കേസെടുത്ത നടപടിക്കെതിരെ വടകരയിൽ പോസ്റ്റർ. ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്. ഞായർ പകൽ പതിനൊന്നോടെ വടകര പഴയ ബസ് സ്റ്റാൻഡിലും കോടതി പരിസരത്തുമായി വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. രൂപേഷിനെതിരെ പുതിയ കേസ് ചുമത്തിയ കർണാടകം സർക്കാർ നടപടി പിൻവലിക്കുക, പത്തുവർഷമായി ജയിലടയ്ക്കപ്പെട്ട രൂപേഷിന്റെ മോചനം തടയാനുള്ള കള്ളക്കേസ് കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളുടെയും ഓപ്പറേഷൻ കഗാറിന്റെയും തുടർച്ച, മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കുക എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഓർക്കാട്ടേരി, പയ്യോളി, എടച്ചേരി എന്നിവിടങ്ങളിലും ഇതേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.









0 comments