Deshabhimani

അരനൂറ്റാണ്ട് പിന്നിടുമ്പോഴും 
കെടാത്ത പെൺവെളിച്ചം ജി

അഗ്‌നിസാക്ഷി
avatar
ജി കൃഷ്ണപ്രസാദ്

Published on Oct 30, 2026, 12:30 AM | 1 min read

കുന്നിക്കോട്

മലയാള സാഹിത്യത്തിലെ സ്ത്രീപക്ഷ ആഖ്യാനങ്ങളിൽ ശ്രദ്ധേയമായ ഇടംനേടിയ ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി’ക്ക് അരനൂറ്റാണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും വിവിധതലങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയ നോവൽ കാലം പിന്നിടുമ്പോഴും പ്രസക്തി കൈവിടുന്നില്ല. നമ്പൂതിരി സമുദായത്തിലെ യാഥാസ്ഥിതിക ജീവിതവ്യവസ്ഥയും സ്ത്രീകൾ അനുഭവിച്ച അടിച്ചമർത്തലുകളും അതിനെ മറികടക്കാനുള്ള ആത്മസംഘർഷങ്ങളുമാണ് നോവലിന്റെ പ്രമേയം. ദേവകി അഥവാ തേതിയുടെയും തങ്കത്തിന്റെയും ജീവിതങ്ങളിലൂടെ വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ചട്ടക്കൂടുകളും തമ്മിലുള്ള സംഘർഷം എഴുത്തുകാരി ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. സ്ത്രീയുടെ ജീവിതം കുടുംബത്തിന്റെയും ആചാരങ്ങളുടെയും അതിരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട കാലത്തോടുള്ള ശക്തമായ പ്രതികരണം കൂടിയാണ് അഗ്നിസാക്ഷിയിലൂടെ പുറത്ത് എത്തിയത്. അഗ്നിസാക്ഷി ചരിത്രത്തിന്റെ ഭാഗം മാത്രമല്ല, വർത്തമാനകാലത്തോടും സംവദിക്കുന്ന കൃതിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home