ad
Deshabhimani

ജെഇഇ മെയിൻ പരീക്ഷാ ഫലം 16 ന്

Results
വെബ് ഡെസ്ക്

Published on Feb 12, 2026, 12:41 PM | 1 min read

ന്യൂഡൽഹി: ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി. ഫെബ്രുവരി 12-ന് ഫലം വരുമെന്നായിരുന്നു അറിയിപ്പ് ഇത് ഫെബ്രുവരി 16- ലേക്കാണ് മാറ്റിയത്.

ഫലം https://jeemain.nta.nic.in/ സൈറ്റിൽ നിന്നോ https://nta.ac.in/ എന്ന സൈറ്റിൽ നിന്നോ അറിയാം. ജനുവരി 21 മുതൽ 29 വരെയായിരുന്നു ഒന്നാം സെഷൻ പരീക്ഷകൾ നടന്നത്. ബി.ഇ, ബി.ടെക് പരീക്ഷകൾ ജനുവരി 28-ന് അവസാനിച്ചിരുന്നു.


പ്രൊവിഷണൽ ആൻസർ കീയിലുള്ള പരാതികൾ പരിശോധിച്ച ശേഷം എൻടിഎ ഉടൻ തന്നെ അന്തിമ ഉത്തരസൂചിക പുറത്തിറക്കും.


രാജ്യത്തെ വിവിധ ഐഐടി, എൻഐടി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക്, ബി.ആർക്ക് പ്രവേശനത്തിനുള്ള മാനദണ്ഡമാണ് ജെഇഇ മെയിൻ സ്കോർ.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home