പശുക്കടത്ത് ആരോപിച്ച് യുപിയില്‍ പൊലീസ് യുവാവിനെ വെടിവച്ചുകൊന്നു

ന്യൂഡൽഹി
ഉത്തർപ്രദേശിലെ ജൗൻപുരിൽ കന്നുകാലികളുമായി വാഹനത്തിൽ പോയവർക്കുനേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്‌ച അസംഗഡ്– വാരാണസി റോഡിൽവച്ചാണ് വാഹനം പിന്തുടർന്ന പൊലീസ് പശുക്കടത്ത് ആരോപിച്ച് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ ജൗൻപുർ സ്വദേശി സൽമാൻ തൽക്ഷണം മരിച്ചു. വാരാണസി സ്വദേശികളായ നരേന്ദ്ര യാദവ്, ഗോലു യാദവ് എന്നിവർക്ക് പരിക്കേറ്റു. നിർത്താതെ പോയവരെ പിന്തുടരുകയും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർത്തെന്നുമാണ് പൊലീസ് ഭാഷ്യം. വാഹനം തട്ടി കോൺസ്റ്റബിൾ മരിച്ചതിനെ തുടർന്നാണ് വെടിയുതിർത്തതെന്നും പൊലീസ് വിശദീകരിച്ചു.
അതിനിടെ, വാരാണസിയിൽ പശുക്കടത്ത് ആരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ നാലുപേർക്ക് പരിക്കേറ്റു. അമ്രോഹയിൽ തിങ്കളാഴ്‌ച രാത്രി നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസ് നടത്തിയ വെടിവയ്‌പ്പിലും യുവാവിന് ഗുരുതര പരിക്കേറ്റു. ഒരാൾ ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ സഹകരിച്ചില്ലെന്നും യുവാക്കളാണ് ആദ്യം വെടിവച്ചതെന്നും എസ്‌പി അമിത് കുമാർ പറഞ്ഞു.









0 comments