യുപി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം; അരലക്ഷം പിഴയിട്ടു

ന്യൂഡൽഹി : സിവിൽ തർക്കങ്ങളെ അധികാരം ദുരുപയോഗിച്ച് ക്രിമിനൽ കേസാക്കി മാറ്റുന്ന യുപി പൊലീസിന് സുപ്രീംകോടതിയുടെ അതിരൂക്ഷ വിമർശവും പിഴയും. വസ്‌തുതർക്കത്തെ തുടർന്നുണ്ടായ സിവിൽ കേസ് ക്രിമിനൽ കേസാക്കി മാറ്റിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അരലക്ഷം രൂപ ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജസ്‌റ്റിസ് സഞ്‌ജയ് കുമാർ എന്നിവരുടെ ബെഞ്ച് പിഴയിട്ടു. സിവിൽ തർക്കങ്ങളെ ക്രിമിനൽ കേസാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസിന്റേത് അധികാര ദുർവിനിയോഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കാൺപൂർ സ്വദേശികളായ ഖാബ് ബിരാനി, സാധന ബിരാനി എന്നിവരുമായി വസ്‌തുവിൽപ്പനയിലുണ്ടായ തർക്കത്തെ തുടർന്ന് ശിൽപി ഗുപ്‌ത നൽകിയ പരാതിയിലാണ് ക്രിമിനൽ കേസ് എടുത്തത്.
സിവിൽ നിയമത്തിന്റെ മേഖലകളിൽ യുപി പൊലീസ് അതിക്രമിച്ചു കടക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് മുമ്പ് പരിഗണിക്കവേ യുപിയിൽ നിയമവാഴ്‌ച പൂർണമായി തകർന്നുവെന്ന് കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.









0 comments