ഡൽഹി മെട്രോ സ്റ്റേഷന് സമീപം വൻ തീപ്പിടുത്തം, 400 കുടിലുകൾ കത്തി നശിച്ചു

ഡൽഹി രോഹിണിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ബംഗാളി ബസ്തി പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ തീപ്പിടുത്തത്തിൽ 400 ൽ അധികം കുടിലുകൾ കത്തി നശിച്ചു. ഒരാൾ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിതല മെട്രോ സ്റ്റേഷനും ഡൽഹി ജൽ ബോർഡ് കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്ത് രാത്രി 10:56 ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീ പടരുന്നത് വേഗത്തിലാക്കിയതായി പോലീസ് പറഞ്ഞു. തീ അണയ്ക്കാൻ 29 ഫയർ ടെൻഡറുകൾ വിന്യസിച്ചു.
കട്ടിയുള്ള പുക ഉയരുന്നത് കണ്ടതോടെ അടുത്തുള്ള താമസക്കാർ സാധനങ്ങൾ സംരക്ഷിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും ശ്രമിച്ചു. 400 മുതൽ 500 വരെ കുടിലുകൾ കത്തിനശിച്ചതായി പ്രാഥമിക വിവരം സൂചിപ്പിക്കുന്നു.








0 comments