ആന്ധ്രപ്രദേശിൽ മൂന്ന് മാവോയിസ്റ്റുകൾകൂടി കൊല്ലപ്പെട്ടു

വിശാഖപട്ടണം
ആന്ധ്രപ്രദേശിൽ സിപിഐ മാവോയിസ്‌റ്റ് കേന്ദ്രകമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. അല്ലൂരി സീതാരാമ രാജു ജില്ലയിലെ അകൂരു ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു.
സിപിഐ മാവോയിസ്‌റ്റ് കേന്ദ്രകമ്മിറ്റി അംഗവും ആന്ധ്ര–-ഒഡിഷ അതിർത്തി പ്രത്യേക സോണൽ കമ്മിറ്റി സെക്രട്ടറിയുമായ ഗജാർള രവി എന്ന ഉദയ്, ദക്ഷിണ സോണൽ കമ്മിറ്റി അംഗം അരുണ, മറ്റൊരാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ ഛത്തീസ്‌ഗഡിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് ചലപതിയുടെ ഭാര്യയാണ് അരുണ. മൂന്ന് എകെ 47 തോക്കുകൾ കണ്ടെടുത്തെന്നും സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കില്ലെന്നും പൊലീസ് പറഞ്ഞു.









0 comments