ദളിത് വിഭാഗങ്ങളുടെ ഘോഷയാത്രകള്‍ തടയുന്നത് പതിവാകുന്നു
ഉത്തര്‍പ്രദേശിൽ വിവാഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം; അംബേദ്കറുടെ ചിത്രം കീറിയെറിഞ്ഞു

ആഗ്ര:ഉത്തര്‍പ്രദേശിലെ ആഗ്രയിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. വിവാഹത്തിനെത്തിയെ അതിഥികളെ മര്‍ദ്ദിക്കയും ഘോഷയാത്ര തടയുകയും ചെയ്തു. ജഗ്നര്‍ മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
സുരേന്ദ്ര എന്നയാളുടെ വിവാഹ സംഘത്തെയാണ് ആക്രമിച്ചത്. ഘോഷയാത്രയിൽ ഡോ ബാബാസാഹെബ് ഭീംറാവു അംബേദ്കറുമായി ബന്ധപ്പെട്ട പാട്ടുകള്‍ പാടുകയും ചിത്രങ്ങള്‍ തൂക്കുകയും ചെയ്തിരുന്നു. അക്രമി സംഘം എത്തി ചിത്രങ്ങള്‍ കീറിയെറിഞ്ഞു. അതിഥികളെ മര്‍ദ്ദിച്ചു.
ചടങ്ങിനെത്തിയവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന എട്ട് പേർ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അറിയിച്ചു.
ഉത്തർപ്രദേശിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന്റെ പേരിൽ ദളിത് കുടുംബങ്ങൾക്ക് മേൽജാതിക്കാരിൽ നിന്ന് അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം 2022-ൽ മാത്രം സംസ്ഥാനത്ത് പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളിൽ ഇത്തരത്തിൽ 15,368 കേസുകളും പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ ദളിതർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സംബനന്ധിച്ച വേര്‍തിരിച്ച കണക്കുകള്‍ ലഭ്യമല്ല.







0 comments