'ഭാര്യ പാമ്പായി മാറി കൊല്ലാൻ ശ്രമിച്ചു'; യുപി പൊലീസിനെ കുഴക്കി യുവാവിന്റെ പരാതി

ലഖ്നൗ: ഭാര്യയ്ക്കെതിരായ യുവാവിന്റെ വിചിത്രപരാതി ഉത്തർപ്രദേശ് പൊലീസിന് തലവേദനയായി. 'രാത്രിയിൽ ഭാര്യ പാമ്പായി മാറി കൊല്ലാൻ ശ്രമിച്ചു' എന്നാണ് യുവാവിന്റെ പരാതി. സിതാപൂർ ജില്ലയിലെ ലോധ്സ സ്വദേശിയായ മെറാജാണ് ഭാര്യ നസീമുന്നിനെതിരെ ജില്ലാ കലക്ടറോട് പരാതി പറഞ്ഞത്. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന 'സമാധാൻ ' ദിവസിലാണ് മെറാജ് പരാതിയുമായി എത്തിയത്.
'ഭാര്യ രാത്രിയിൽ വലിയ പാമ്പായി മാറി കൊത്താൻ ശ്രമിക്കുന്നു, പാമ്പായി മാറിയ ഭാര്യ ഒരു തവണ കടിച്ചു, പലപ്പോഴും തന്നെ പിന്തുടരുന്നുണ്ട്'- എന്നെല്ലാമായിരുന്നു യുവാവിന്റെ പരാതികൾ. മാനസികമായി പീഡിപ്പിക്കുകയാണെന്നും ഏത് രാത്രിയിലും ഉറങ്ങുമ്പോൾ ഞാൻ കൊല്ലപ്പെടാമെന്നും യുവാവ് പരാതിയിൽ പറഞ്ഞു. ഇതോടെ യുവാവിന്റെ പരാതി തമാശയായി തള്ളിക്കളയാൻ അധികൃതർ തയ്യാറായില്ല. വിഷയത്തിൽ അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഉത്തരവിട്ടതോടെ സംഭവത്തിന്റെ ചുരുളഴിക്കേണ്ട ഉത്തരവാദിത്തം പൊലീസിന്റെതായി.
സോഷ്യൽ മീഡിയിൽ യുവാവിന്റെ വീഡിയോ പ്രചരിച്ചതോടെ രസകരമായ കമന്റുകളുമായി നിരവധിപേരെത്തി.









0 comments