മാവോയിസ്‌റ്റുകളുമായി ചർച്ചയില്ലെന്ന് ആവർത്തിച്ച് അമിത് ഷാ

ന്യൂഡൽഹി
മാവോയിസ്‌റ്റുകളുമായി ഒരുതരത്തിലുള്ള ചർച്ചയ്‌ക്കും തയ്യാറല്ലെന്ന നിലപാട് ആവർത്തിച്ച് ആഭ്യന്തരമന്ത്രി അമിത്‌ഷാ. ‘ചില ആളുകൾ ആവശ്യപ്പെടുന്നത് മാവോയിസ്‌റ്റുകളുമായി സർക്കാർ ചർച്ച നടത്തണമെന്നാണ്. ഇൗ കാര്യത്തിൽ ഇത്രമാത്രം ചർച്ച ചെയ്യേണ്ട കാര്യമെന്താണ്. മാവോയിസ്‌റ്റുകൾക്കായി കേന്ദ്രസർക്കാർ ആകർഷണീയമായ കീഴടങ്ങൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിങ്ങൾ ആയുധം താഴെവച്ച് കീഴടങ്ങണം. ആയുധം കൈയിലെടുത്ത് ഇൗ മേഖലയിലെ സമാധാനം തകർക്കാനാണ് നീക്കമെങ്കിൽ സിആർപിഎഫും പൊലീസും നിങ്ങൾക്ക് ഉചിതമായ മറുപടി തരും. 2026 മാർച്ചിനകം രാജ്യത്തുനിന്നും മാവോയിസം തുടച്ചുമാറ്റും’– ഛത്തീസ്‌ഗഡിലെ ബസ്‌തറിൽ നടന്ന ചടങ്ങിൽ അമിത്‌ഷാ പറഞ്ഞു.









0 comments