മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു

ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. ആദിക, വേണിക എന്നീ വിദ്യാർത്ഥിനികൾ ആണ് മരണപ്പെട്ടത്. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നാഗർകോവിൽ സ്ക്വാഡ് ക്രിസ്ത്യൻ കോളേജിലെ രണ്ടാംവർഷ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ മൂന്നാറിലേക്ക് ടൂർ വന്നതാണ്. കൊല്ലത്തു നിന്ന് ഇവർ ബസ്സിൽ മൂന്നാറിലെത്തി. ഈ ബസ്സിൽ സഞ്ചരിക്കവേ ഇക്കോ പോയിന്റിനു സമീപം അതിവേഗത്തിൽ എത്തിയ ബസ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ വിദ്യാർഥികളാണ് മരണപ്പെട്ടത്.
കെവിൻ, സുതൻ എന്നിവരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 19 പേർ മൂന്നാർ ടാറ്റാറ്റി ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്. ബസ്സിൽ ആകെ 41 പേരാണ് ഉണ്ടായിരുന്നത് അതിൽ നാല് അധ്യാപകരും ഒരാൾ അധ്യാപികയുടെ മകനുമാണ്.









0 comments