പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 77. 97 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. മുൻ വർഷം 77.81 ശതമാനമായിരുന്നു വിജയം. പരീക്ഷാഫലത്തിൽ 0.16 ശതമാനത്തിന് വർധനയുണ്ടായി.
1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതി. റെഗുലർ വിഭാഗത്തിൽ 2,90,398 കുട്ടികൾ വിജയിച്ചു. 30,561 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 60 വിദ്യാർഥികൾ 1200 മാർക്കും നേടിയാണ് വിജയിച്ചത്. മുഴുവൻ മാർക്ക് ലഭിതച്ചതിൽ 50 പേർ പെൺകുട്ടികൾക്കും 10 ആൺകുട്ടികൾക്കുമാണ്. 80 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
സയൻസ് വിഭാഗത്തിൽ 84.55%, ഹ്യൂുമാനിറ്റിസ് വിഭാഗത്തിൽ 66.38%, കൊമേഴ്സ് വിഭാഗത്തിൽ 74.47% എന്നിങ്ങനെയാണ് വിജയം. പെൺകുട്ടികളുടെ വിജയ ശതമാനം ആൾകുട്ടികളെ അപേക്ഷിച്ച് ഇത്തവണയും മുന്നിലാണ്. സർക്കാർ സ്കൂളിൽ പരീക്ഷ എഴുതിയ 72.66 % പേർ വിജയിച്ചു. വിജയ ശതമാനം കൂടുതൽ ഇടുക്കിയിലും (89.64%) കുറവ് കാസർകോട് ജില്ലയിലുമാണ് (71.72).
ആകെ 4,52,437 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. മാർച്ച് 6 മുതൽ 26 വരെയാണ് പരീക്ഷകൾ നടന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ 2005 സ്കൂളുകളിലായാണ് പരീക്ഷ നടത്തിയത്. ജൂൺ 29 മുതൽ ജൂലൈ 3 വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം
389 സ്കൂളുകളിലായി 25259 വിദ്യാർഥിളാണ് പരീക്ഷ എഴുതിയത്. 18311 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. 72.49 ആണ് വിജയ ശതമാനം. 70.06 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. സയൻസ് വിഭാഗത്തിൽ 71%, ഹ്യൂമാനിറ്റിസ് വിഭാഗത്തിൽ 71.5 %, കൊമേഴ്സ് വിഭാഗത്തിൽ 78.59% എന്നിങ്ങനെയാണ് വിജയം..
പ്രൈവറ്റായി പരീക്ഷയെഴുതിയ 2900 വിദ്യാർഥികളിൽ 1555 വിദ്യാർഥികൾ വിജയിച്ചു. 53.62 ശതമാനം വിജയം.
വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in.
മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala.











0 comments