പാട്യം ഗോപാലന് സ്മരണാഞ്ജലി

പാട്യം ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയോടിയിൽ സംഘടിപ്പിച്ച റാലിയിൽ സിപിഐ എം പോളിറ് ബ്യൂറോ അംഗം നീലോത്പൽ ബസു, സംസ്ഥാന സെക്രെട്ടറിയേറ് അംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ, ജില്ലാ സെക്രെട്ടറി കെ കെ രാഗേഷ്, എം പ്രകാശൻ തുടങ്ങിയവർ അണിനിരന്നപ്പോൾ

സ്വന്തം ലേഖകൻ
Published on Sep 27, 2026, 09:42 PM | 1 min read
കൂത്തുപറമ്പ്: സിപിഐ എം നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്ന പാട്യം ഗോപാലന്റെ 48-ാം ചരമവാർഷികദിനം നാട് സമുചിതം ആചരിച്ചു. ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രകടനം പാട്യം–കൊട്ടയോടിയെ ചെങ്കടലാക്കി. പൂക്കോട് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചുമുണ്ടായി. കേരളീയവേഷം ധരിച്ച് ചെങ്കൊടിയേന്തിയ 48 വനിതകളും 48 ഇരുചക്രവാഹനങ്ങളും പ്രകടനത്തെ അനുഗമിച്ചു. പാട്യം കൊട്ടയോടിയിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ പാർടി നേതാക്കളും പ്രവർത്തകരും പാട്യം ഗോപാലന്റെ ഭാര്യ മൃദുല, മകൻ ഉല്ലേഖ് എന്നിവരും പങ്കെടുത്തു.
പാട്യം മിനി സ്റ്റേഡിയത്തിൽ അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം നിലോൽപ്പൽ ബസു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി ജയരാജൻ, എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ധനഞ്ജയൻ, കെ പി വി പ്രീത, ഏരിയാ സെക്രട്ടറി എം സുകുമാരൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ മന്ത്രി കെ ടി ജലീൽ, പാട്യം രാജൻ, എം സി രാഘവൻ, കെ പി പ്രദീപ്കുമാർ, കെ ലീല, എൻ ആർ സക്കീന, എൻ രമേശ്ബാബു എന്നിവർ സംസാരിച്ചു.









0 comments