print edition കുവൈത്തിൽ കൂടിക്കാഴ്ചകൾ നടത്തി മുഖ്യമന്ത്രി ; പൗര പ്രമുഖരുമായും സംഘടനാ പ്രതിനിധികളുമായും ചർച്ച നടത്തി

Pinarayi Vijayan kuwait visit

കുവെെത്തിലെ മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ 
മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Nov 08, 2025, 01:51 AM | 1 min read


കുവൈത്ത് സിറ്റി

കുവൈത്തിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക– സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന കൂടിക്കാഴ്‌ചയിൽ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ചയായി.


കണ്ണൂർ വിമാനത്താവളത്തിൽ വിദേശ എയർലൈൻസ്‌ സർവീസുകൾക്കുള്ള അനുമതി, ചില സർവീസുകൾ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി, ഉത്സവസീസണുകളിലടക്കം വിമാന കമ്പനികൾ സ്വമേധയാ നിരക്ക് വർധിപ്പിക്കുന്നത്‌ തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ പ്രവാസികൾ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ എക്സ്പ്രസുമായി നടത്തിയ ചർച്ചകളിൽ നടപടി തിരുത്താമെന്ന്‌ ആദ്യം നൽകിയ ഉറപ്പിൽനിന്ന്‌ അവർ പിന്നോട്ടുപോയതിനാൽ വീണ്ടും ഇടപെടലുകൾ തുടങ്ങിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്ന്‌ ചർച്ചയിൽ ആവശ്യമുയർന്നു. സർക്കാരിന് സാധ്യമായ പരമാവധി ഇടപെടലുകൾ നടത്തുമെന്ന്‌ മുഖ്യമന്ത്രി മറുപടി നൽകി. ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള പ്രാദേശിക ചെറിയ നിക്ഷേപ മാതൃകകൾക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്‌, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി എന്നിവരും വിവിധ മലയാളി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home