മൂന്നാറിൽ മാവോയിസ്റ്റ് പിടിയിൽ; ജാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി

പിടിയിലായ സഹന്‍ ടുടി ദിനബു
കട്ടപ്പന: ജാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മൂന്നാറിൽനിന്ന് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹന്‍ ടുടി ദിനബുവിനെയാണ് ഒളിവിൽ കഴിയവെ എൻഐഎയുടെ പിടിയിലായത്. 2021ലാണ് ജാർഖണ്ഡിൽ സ്ഫോടനത്തിലൂടെ പൊലീസുകാരെ കൊലപ്പെടുത്തിയത്. കേസിലെ 33-ാം പ്രതിയാണ് ഇയാള്‍.
സംഭവത്തിനുശേഷം ഇവിടെനിന്ന് രക്ഷപ്പെട്ട പ്രതി ഒന്നരവര്‍ഷം മുമ്പ് കേരളത്തിലെത്തി. തുടര്‍ന്ന് ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കള്‍ രാത്രി മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ എസ്റ്റേറ്റില്‍നിന്ന് പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രതിയെ വൈകിട്ട് കൊച്ചിയില്‍ എത്തിക്കും. സഹനൊപ്പം സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. കൊച്ചി, റാഞ്ചി എന്‍ഐഎ യുണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.









0 comments