സ്കൂട്ടറിൽ എംഡിഎംഎ കടത്ത്; വിഴിഞ്ഞത്ത് രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്നും സ്കൂട്ടറിലെത്തിയ പൂന്തുറ സ്വദേശി മുജീബ് റഹ്‌മാൻ, വിഴിഞ്ഞം സ്വദേശി സഹദ് എന്നിവരെയാണ് പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം എംഡിഎംഎ പിടികൂടി.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ബംഗളൂരുവിൽ നിന്നും എംഡിഎംഎ വാങ്ങിയ മുജീബ് റഹ്‌മാൻ നാഗർകോവിലിൽ ഇറങ്ങുകയായിരുന്നു. എവിടെ നിന്നും സഹദിനൊപ്പം സ്കൂട്ടറിൽ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്.










0 comments