ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 വയസുകാരന് ദാരുണാന്ത്യം

ബേഡകം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട 11 വയസുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശിയും കുറ്റിക്കോലിലെ മദ്രസ അധ്യാപകനുമായ സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11)ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. വീട്ടുകാർ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡഡുക്ക പാണ്ടിക്കണ്ടം മദർ ബഡ്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്. മൃതദേഹം വീട്ടിലെത്തിച്ച്, തിങ്കൾ രാവിലെ മരുതടുക്കം ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. സഹോദരങ്ങൾ: മുബീന, മുഫീദ.









0 comments